കല്‍പ്പറ്റ > പൊതുവിദ്യാഭ്യാസരംഗത്ത് വന്‍ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കി വയനാട് ജില്ലയില്‍ 99.55 ശതമാനം ക്ലാസ് റൂമുകളും ഹൈടെക്കായി. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വിദ്യാലയങ്ങളില്‍ ആധുനിക വിവരസാങ്കേതിക വിദ്യയിലൂടെ അധ്യയനം നടപ്പാക്കിയ ജില്ലയെന്ന ബഹുമതിക്ക് വയനാടും അര്‍ഹമാവുകയാണ്. എട്ട് മുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസുകളും ഹെടെക്കാക്കി പൊതുവിദ്യാഭ്യാസരംഗത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ശ്രമങ്ങളാണ് ഇതോടെ ലക്ഷ്യം കാണുന്നത്.
എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ജില്ലയില്‍ ആകെ 155 സ്‌കൂളുകളാണുള്ളത്. ഇതില്‍ 87 ഹൈസ്‌കൂളുകളും 55 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും 10 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുമാണുള്ളത്. ഹൈസ്‌കൂളുകളില്‍ 975 ക്ലാസ് മുറികളും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 321 ക്ലാസ് റൂമുകളും ആണുള്ളത്. ഇതില്‍ ആകെയുള്ള 1344 ക്ലാസ് റൂമുകളില്‍ 1328ഉം ഹൈടെക്കാക്കി. ഈ സ്‌കൂളുകളില്‍ പ്രൊജക്‌ടര്‍, ലാപ് ടോപ്, സൗണ്ട് സിസ്റ്റം, ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള ഫര്‍ണിച്ചറുകള്‍, പൊടിയില്ലാത്ത ശുചിത്വമുള്ള ക്ലാസ് റൂമുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. വൈദ്യുതി ലഭ്യമാകാത്ത ആറ് ക്ലാസ് റൂമുകള്‍ മാത്രമാണ് ഇനി ഹൈടെക്കാകാനുള്ളത്.
കാപ്പിസെറ്റ് ഗവ.ഹൈസ്‌കൂളിലെ മൂന്ന് ക്ലാസ് റൂമുകളും വെള്ളാര്‍മല ഗവ.വൊക്കെഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെ രണ്ട് ക്ലാസുകളും വാളേരി ഗവ. ഹൈസ്‌കൂളിലെ ഒരു ക്ലാസ് റൂമും മാത്രമാണ് ഇനി സ്‌മാര്‍ട്ടാകാനുള്ളൂ. വൈദ്യുതി കിട്ടിയാലുടന്‍ ഈ സ്‌കൂളുകളിലെ മുഴുവന്‍ ക്ലാസ് റൂമുകളും ഹൈടെക്കാക്കുമെന്ന് കൈറ്റ് ജില്ല കോര്‍ഡിനേറ്റര്‍ വി ജെ തോമസ് പറഞ്ഞു. ഹൈസ്‌കൂളുകള്‍ക്കും ഹയര്‍സെക്കന്‍ഡറികള്‍ക്കുമൊപ്പം യുപി സ്‌കൂളുകളും ഹൈടെക്കാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിന്റെ ആദ്യപടിയായി നാല് യുപി സ്‌കൂളുകള്‍ സ്‌മാര്‍ട്ട് ക്ലാസ് റൂമുകളാക്കാനുള്ള പൈലറ്റ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. കണിയാമ്പറ്റയില്‍ 15 ക്ലാസ്‌റൂമുകളും ബാവലിയില്‍ അഞ്ച് ക്ലാസുകളും തരുവണയില്‍ 15 ക്ലാസ് റൂമുകളും കൊളഗപ്പാറയില്‍ ആറ് ക്ലാസ് റൂമുകളുമാണ് സ്‌മാര്‍ട്ടാക്കുന്നത്.
കേരള ഇന്‍ഫ്രാസ്ട്രക്‌ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജുക്കഷന്‍ കൈറ്റ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കാവശ്യമായ തുക സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നീക്കിവെച്ചിട്ടുണ്ട്. ആകെ 493.5 കോടി രൂപയാണ് സര്‍ക്കാര്‍ പദ്ധതിക്കായി അനുവദിച്ചത്. ഹൈടെക് ആകുന്നതിന്റെ മുന്നോടിയായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്കും ഹൈസ്‌കൂള്‍ പ്രധാനധ്യാപകര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. ക്ലാസുകളില്‍ സ്ഥാപിച്ചിട്ടുള്ള ഹൈടെക് ഉപകരണങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും എല്ലാ ക്ലാസുകളിലും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ലിറ്റില്‍ കൈറ്റ്‌സ് എന്നറിയപ്പെടുന്ന ഈ കുട്ടി വളണ്ടിയര്‍മാര്‍ക്കാണ് ഉപകരണങ്ങളുടെ സംരക്ഷണചുമതല. എല്ലാ പാഠപുസ്‌തകങ്ങളും സമഗ്ര എന്ന പോര്‍ടലില്‍ ലഭ്യമാക്കി. അധ്യാപകര്‍ സമഗ്രയില്‍ ലോഗിന്‍ ചെയ്‌ത് ടീച്ചിംഗ് നോട്ടുകള്‍ തയ്യാറാക്കി പ്രധാനധ്യാപകര്‍ക്ക് സബ്‌മിറ്റ് ചെയ്യണം. ജില്ല വിദ്യാഭ്യാസ ഉപഡയരക്‌ടര്‍,ജില്ല വിദ്യാഭ്യാസ ഓഫീസര്‍ തുടങ്ങി പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്ക് വരെ ഓരോ അധ്യാപകരും തയ്യാറാക്കുന്ന ടീച്ചിംഗ് നോട്ട് പരിശോധിച്ച് വിലയിരുത്താന്‍ കഴിയും. എല്ലാ ക്ലാസ് റൂമുകളിലും ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കിവരുന്നു. കെല്‍ട്രോണിനാണ് ഇതിന്റെ ചുമതല. 800 ക്ലാസ്‌റൂമുകളില്‍ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു. സ്മാര്‍ട് ക്ലാസ് റൂമുകള്‍ ഫലപ്രദമായി അധ്യാപകര്‍ വിനിയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സ്‌കൂള്‍ തലത്തില്‍ ഓഡിറ്റ് നടത്തി റിപോര്‍ട് തയ്യാറാക്കുമെന്ന് കൈറ്റ് ട്രെയിനര്‍ എം കെ ഷാജു പറഞ്ഞു.
കുട്ടികളില്‍ നിന്നും മുഴുവന്‍ അധ്യാപകരില്‍ നിന്നും അഭിപ്രായം ആരായും. കൂടാതെ രണ്ട് ടെക്‌നിക്കല്‍ സ്റ്റാഫ് സ്ഥിരമായി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് ഹൈടെക് സാങ്കേതിക വിദ്യ അധ്യാപകര്‍ പ്രവര്‍ത്തികമാക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. ക്യാമ്പസിനെ നിരീക്ഷിക്കാന്‍ സിസിടിവി കാമറ, മള്‍ട്ടി ഫങ്ഷണല്‍ പ്രിന്റര്‍, സ്‌കാനര്‍, കോപ്പിയര്‍, കുട്ടികള്‍ക്ക് ഹാന്‍ഡി കാമറകള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് നല്‍കും. പാവപ്പെട്ടവരും സാധാരണക്കാരുമായ കുട്ടികള്‍ ഉള്‍പ്പെടെ പൊതുവിദ്യാലയങ്ങളിലെത്തുന്ന എല്ലാ കുട്ടികള്‍ക്കും ആധുനിക സാങ്കേതിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന സര്‍ക്കാര്‍ നയമാണ് പ്രാവര്‍ത്തികമാക്കപ്പെടുന്നത്.
from Kerala || Deshabhimani Online News https://ift.tt/2yYYS8n
via IFTTT
No comments:
Post a Comment