9000 പേർക്ക‌് വിരി വയ‌്ക്കാം; 20000 വാഹനങ്ങൾക്ക‌് പാർക്കിങ്‌ സൗകര്യം ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു; ദേവസ്വം മന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 29, 2018

9000 പേർക്ക‌് വിരി വയ‌്ക്കാം; 20000 വാഹനങ്ങൾക്ക‌് പാർക്കിങ്‌ സൗകര്യം ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു; ദേവസ്വം മന്ത്രി

തിരുവനന്തപുരം> നിലയ‌്ക്കൽ ബേസ‌്ക്യാമ്പായി നിശ‌്ചയിച്ചതോടെ ശബരിമല തീർത്ഥാടകർക്ക‌് മുൻവർഷങ്ങളിലുള്ളതിനേക്കാർ കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ കഴിഞ്ഞതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നിയമസഭയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലയ‌്ക്കൽ ബേസ‌്ക്യാമ്പാക്കാൻ തീരുമാനിച്ചതോടെ 20000 വാഹനങ്ങൾ പാർക്ക‌് ചെയ്യാനുള്ള സൗകര്യം ലഭിച്ചു. പ്രളയത്തിനുമുമ്പ‌് പമ്പയിൽ 15000 വാഹനങ്ങൾ വരെയേ പാർക്ക‌്ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. നിലയ‌്ക്കലിൽ ഇപ്പോൾ 9000 പേർക്ക‌് ഒരേസമയം വിരിവയ‌്ക്കാൻ കഴിയുന്നതരത്തിൽ വിശ്രമ പന്തലുകൾ നിർമിച്ചു. നേരത്തെ രാമമൂർത്തി മണ്ഡപത്തിൽ മാത്രമാണ‌് വിരിവയ‌്ക്കാൻ സൗകര്യമുണ്ടായിരുന്നത‌്.

രണ്ടായിരത്തോളം പേർക്ക‌് മാത്രമേ ഇവിടെ ഒന്നിച്ച‌് വിരിവയ‌്ക്കാൻ സൗകര്യമുണ്ടായിരുന്നുള്ളൂ. കുടിവെള്ള വിതരണത്തിനായി 156 കിയോസ‌്കുകളിലായി 228 ടാപ്പുകൾ സ്ഥാപിച്ചു. ആയിരംലിറ്റർശേഷിയുള്ള 25 ആർഒ പ്ലാന്റുകളും 65 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കുകളും സ്ഥാപിച്ചു. പുതിയ ബേസ‌് ക്യാമ്പിൽ ഏഴ‌് പുതിയ ചുക്കുവെള്ള കൗണ്ടറുകൾ സ്ഥാപിച്ചു. ഒരേസമയം 3500 പേർക്ക‌് അന്നദാനത്തിന‌് സൗകര്യവും ലഭ്യമാക്കി. 470 സ്ഥിരം ടോയ‌്‌ലറ്റുകളും 450 ബയോ ടോയ‌്‌ലറ്റുകളും 50 കുളിമുറികളും സ്ഥാപിച്ചു. പൊലീസുകാർക്കും ഉദ്യോഗസ്ഥർക്കും താമസിക്കുന്നതിന‌് കണ്ടെയ‌്നർ കംപാർട്‌മെന്റ‌ുകൾ സ്ഥാപിച്ചു. ഖരമാലിന്യ സംസ‌്കരണത്തിന‌് രണ്ട‌് ഇൻസിനറേറ്ററുകൾ സ്ഥാപിച്ചു. കെഎസ‌്ആർടിസിക്കുവേണ്ടി താൽക്കാലിക ബസ‌് സ‌്റ്റേഷൻ നിർമിച്ചു.

നൂറ്റാണ്ട‌് കണ്ട ഏറ്റവും വലിയ പ്രളയത്തിൽ തകർന്ന പമ്പയെ കേവലം 60 ദിവസംകൊണ്ട‌് വീണ്ടെടുക്കുകയും സമാന്തരമായി നിലയ‌്ക്കലിൽ പുതിയ ബേസ‌്ക്യാമ്പ‌് പടുത്തുയറത്തുകയും ചെയ‌്തത‌് സമാനതകളില്ലാത്ത പ്രവർത്തനത്തിലൂടെയാണ‌്. പമ്പ ബേസ‌് ക്യാമ്പായിരുന്നകാലത്ത‌് 390 ടോയ‌്‌ലറ്റുകളാണ‌് ഉണ്ടായിരുന്നത‌്. ഇതിൽ 120 ടോയ‌്‌ലറ്റുകളുള്ള ഒരു ബ്ലോക്ക‌് പൂർണമായും ഇടിഞ്ഞുതകർന്നു. 270 ടോയ‌്‌ലറ്റുൾകളുള്ള ബ്ലോക്ക‌് മണ്ണുകയറി ഉപയോഗ ശൂന്യമായി. ഫലത്തിൽ മുഴുവൻ ടോയ‌്‌ലറ്റുകളും ഉപയോഗ ശൂന്യമായി. അവിടെനിന്നാണ‌് ഇപ്പോഴുള്ള ഇൗ സൗകര്യങ്ങളത്രയും സ്ഥാപിക്കാനായത‌്. പ്രളയത്തിൽ ശുദ്ധീകരിക്കപ്പെട്ട പമ്പയാറിനെ വീണ്ടും മാലിന്യം അടിയാതെ കാത്തുസൂക്ഷിക്കണമെന്നാണ‌് സർക്കാർ നിലപാട‌്.

പമ്പയിൽ ഇനി കോൺക്രീറ്റ‌് നിർമാണങ്ങൾ വേണ്ട എന്നതാണ‌് സർക്കാർ തീരുമാനം. മാസ‌്റ്റർ പ്ലാനിനനുസരിച്ച‌് മാത്രമേ ഇനി നിർമാണ പ്രവർത്തനങ്ങൾ നടത്തൂ. ഇതിന്റെ ഭാഗാമായാണ‌് നിലയ‌്ക്കൽ ബേസ‌്ക്യാമ്പാക്കിമാറ്റാൻ തീരുമാനിച്ചത‌്. പ്രളയകാലത്ത‌് അടിഞ്ഞുകൂടിയ മണ്ണ‌്നീക്കം ചെയ്യുന്നതിന‌് തടസമുണ്ട‌്. മണ്ണുമാറ്റുന്നതിന‌് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നകാര്യം പരിഗണനയിലുണ്ട‌്–-കടകംപള്ളി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2FOgYjb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages