പഠന ക്യാമ്പിനിടെ പന്തൽ തകർന്ന്‌ 60 പോലീസുകാർക്ക്‌ പരിക്ക്‌; മൂന്ന്‌ പേരുടെ നില ഗുരുതരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

പഠന ക്യാമ്പിനിടെ പന്തൽ തകർന്ന്‌ 60 പോലീസുകാർക്ക്‌ പരിക്ക്‌; മൂന്ന്‌ പേരുടെ നില ഗുരുതരം

കണ്ണൂർ> പൊലീസ് അസോസിയേഷൻ പഠന ക്യാമ്പ് നടക്കുകയായിരുന്ന റിസോർട്ട് തകർന്ന് എഴുപതോളം പൊലീസുകാർക്ക് പരിക്ക്. കണ്ണൂരിനടുത്ത തോട്ടട ബീച്ചിലെ സ്വകാര്യ റിസോർട്ടിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് അത്യാഹിതം.  പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.

കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാതല പഠന ക്യാമ്പ് നടക്കുകയായിരുന്നു. ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം എത്താൻ താമസിച്ചതിനാൽ ക്ലാസ് ആരംഭിച്ചു. നിമിഷങ്ങൾക്കകമാണ് റിസോർട്ടിന്റെ ഓടുമേഞ്ഞ മേൽക്കൂര തകർന്നു വീണത്.

പുറത്തുണ്ടായിരുന്ന പൊലീസുകാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഉടൻ രക്ഷാപ്രവർത്തനം നടന്നു. പരിക്കേറ്റവർ കണ്ണൂരിലെ എ കെ ജി, കൊയിലി ആശുപത്രികളിലാണ്. കണ്ണൂരിലെഡോക്ടർമാരുടെ ഉടമസ്ഥതയിലുള്ളതാണ് തകർന്ന റിസോർട്ട്
 



from Kerala || Deshabhimani ​Online ​News https://ift.tt/2QBtFij
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages