തിരൂര്‍ > ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ 52 കാരിയെ കൊല്ലെടാ എന്ന് ആക്രോശിച്ചത് കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍. തിരൂര്‍ ആലത്തിയൂര്‍ വടക്കേപ്പാടം സ്വദേശി രതീഷ് എന്ന കുട്ടനാണ് ഭക്തക്കെതിരെ കൊലവിളി നടത്തിയത്
രതീഷിനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ ഉള്‍പ്പെട്ടയാളാണ് രതീഷ്. മതംമാറിയതിന്റെ പേരില്‍ ആര്‍എസ്എസുകാരാണ് ഫൈസലിനെ കൊലപ്പെടുത്തിയത്. ഈ കേസിലെ മുഖ്യപ്രതി ആലത്തിയൂര്‍ സ്വദേശി വിപിന് ഒളിത്താവളമൊരുക്കുകയും രക്ഷപ്പെടാന്‍ സഹായിക്കുകയുംചെയ്ത കേസിലാണ് രതീഷിനെ അറസ്റ്റുചെയ്തത്.
പിന്നീട് ജാമ്യത്തിലിറങ്ങി. ശബരിമലയില്‍ അക്രമം നടത്തിയ പ്രതികളുടെ ആദ്യ ലിസ്റ്റില്‍തന്നെ രതീഷ് ഉള്‍പ്പെട്ടിട്ടുണ്ട്
from Kerala || Deshabhimani Online News https://ift.tt/2PQaDrf
via IFTTT
No comments:
Post a Comment