സംസ്ഥാന സ‌്കൂൾ കലോത്സവം: ചെലവ‌് 40 ലക്ഷം കവിയില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

സംസ്ഥാന സ‌്കൂൾ കലോത്സവം: ചെലവ‌് 40 ലക്ഷം കവിയില്ല


ആലപ്പുഴ > പ്രളയക്കെടുതിയെ തുടർന്ന‌് ചെലവുചുരുക്കി നടത്തുന്ന 59–-ാമത‌് സംസ്ഥാന സ‌്കൂൾ കലോത്സവ നടത്തിപ്പ‌് ചെലവ‌് 40 ലക്ഷം രൂപയിൽ കൂടില്ല. ആർഭാടങ്ങളും ആഘോഷങ്ങളുമെല്ലാം ഒഴിവാക്കി ചെലവ‌് പരമാവധി കുറയ‌്ക്കാനുള്ള ഇടപെടലാണ‌് സംഘാടകസമിതി സ്വീകരിക്കുന്നത‌്.
പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽനിന്ന‌് സമാഹരിക്കുന്ന തുകയാണ‌് 40 ലക്ഷം. മറ്റു ചെലവിനങ്ങൾക്ക‌് സ‌്പോൺസർമാരെ കണ്ടെത്താനും സംഘാടകസമിതി തീരുമാനിച്ചിട്ടുണ്ട‌്. 

കഴിഞ്ഞവർഷം 65 ലക്ഷം രൂപയോളം മേളക്ക‌് ചെലവഴിച്ചു.  ഓരോവർഷവും മേള ആർഭാടമാകുന്നതനുസരിച്ച‌് ചെലവേറുന്നതാണ‌് പതിവ‌്.  ഇത്തവണ ഭക്ഷണത്തിന്റെ ചെലവ‌് സംഘാടകസമിതിയെ അലട്ടില്ല. ഈ ചെലവ‌് പൂർണമായി വഹിക്കാനും ഭക്ഷണം പാകം ചെയ‌്ത‌് വിതരണംചെയ്യാനും അധ്യാപക സംഘടനയായ കെഎസ‌്ടിഎ തയ്യാറായിട്ടുണ്ട‌്. അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും തുക കണ്ടെത്തി ഭക്ഷണം നൽകാനാണ‌് കെഎസ‌്ടി‌എ തീരുമാനം. 

ചെലവ‌് കുറയ‌്ക്കാൻ സബ‌്കമ്മിറ്റികളുടെ എണ്ണവും കുറച്ചു. സ്ഥിരമായി രൂപീകരിക്കാറുള്ള 21 കമ്മിറ്റികൾക്ക‌് പകരം 12 എണ്ണം മാത്രമാണ‌് ഇക്കുറി. ട്രോഫി, റാലി തുടങ്ങിയ കമ്മിറ്റികൾ ഉണ്ടാകില്ല. ഏറെ ചെലവുവരുന്ന മേളക്ക‌് തുടക്കം കുറിച്ച‌് സംഘടിപ്പിക്കാറുള്ള  ഘോഷയാത്ര. വ്യക്തിഗത, ഗ്രൂപ്പിനങ്ങൾക്കും ഓവറോൾ അടക്കമുള്ള ട്രോഫികളും ഒഴിവാക്കി. വിജയികളാകുന്ന കുട്ടികൾക്ക‌് സർട്ടിഫിക്കറ്റ‌് മാത്രം നൽകും.  സബ‌്കമ്മിറ്റികളുടെ എണ്ണം കുറച്ചെങ്കിലും പരിപാടി, ഭക്ഷണം, താമസം, സ‌്റ്റേജ‌്–-പന്തൽ, വെളിച്ചം തുടങ്ങിയ കമ്മിറ്റികൾ സാധാരണ പോലെതന്നെ പ്രവർത്തിക്കും. മേളയുടെ നടത്തിപ്പാകെ ഹരിതചട്ടം പാലിക്കുന്നതാക്കാൻ ഈ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട‌്.  ഭക്ഷണം നൽകാൻ സ‌്റ്റീൽ പ്ലേറ്റും ഗ്ലാസുമാണ‌് ഉപയോഗിക്കുന്നത‌്.  ഇഎംഎസ‌് സ‌്റ്റേഡിയത്തിൽ ഭക്ഷണം പാകം ചെയ‌്തശേഷം  നാല‌് വേദികളിൽ എത്തിച്ച‌് വിതരണം ചെയ്യും.


മുഖ്യവേദി ലിയോ തേർട്ടീൻതിൽ

 ആലപ്പുഴ നഗരം  ആതിഥേയരാകുന്ന നാലാമത‌് കലോത്സവമാണ‌് ഡിസംബർ ഏഴ‌് മുതൽ ഒമ്പത‌് വരെ നടക്കുന്നത‌്.  ഒന്നാമത്തെ വേദിയായി ലീയോ തേർട്ടീൻത‌് സ‌്കൂൾ ഹാൾ നിശ‌്ചയിച്ചു. ഇതടക്കം 29 വേദികൾ ഉണ്ടാകും.  ഗവ. ഗേൾസ‌് എച്ച‌്എസ‌്എസിൽ സംഘാടകസമിതി ഓഫീസ‌് പ്രവർത്തിക്കും. മറ്റ‌് ഓഫീസുകളും ഇവിടെ ക്രമീകരിക്കും.  ആലപ്പുഴയിലെ സാഹിത്യ–-സാംസ‌്കാരിക നായകരുടെ പേരുകൾ ഓരോ വേദികൾക്കും നൽകും.മഹാപ്രളയത്തെ അതിജീവിച്ച കുട്ടനാടിന‌് ആദരമായാണ‌് ആലപ്പുഴയിൽ കലോത്സവം നടത്താൻ തീരുമാനിച്ചത‌്.  രചനാമത്സരങ്ങൾ ജില്ലയിൽ നടത്തിയതിനാൽ മത്സരിക്കുന്ന കുട്ടികളുടെ എണ്ണം 5000 കവിയില്ല. ആകെ 158 ഇനങ്ങളിലാണ‌് മത്സരം.

 



from Kerala || Deshabhimani ​Online ​News https://ift.tt/2r0OSGW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages