കൊച്ചി> സംസ്ഥാനത്തെ 14 ജില്ലകളിലായി 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച മുന്നേറ്റം. തിരുവനന്തപുരത്തും തൃശൂരിലും എറണാകുളത്തും മലപ്പുറത്തുമായി യുഡിഎഫില്‍ നിന്ന് ആറും ബിജെപിയില്‍ നിന്നും ഒരു വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴയില്‍ യുഡിഎഫിന്റെ രണ്ടു വാര്‍ഡ് ബിജെപി പിടിച്ചു. എല്‍ഡിഎഫ് ആകെ 21 സീറ്റില്‍ വിജയിച്ചു. യുഡിഎഫിന് 11 സീറ്റ് മാത്രം. ബിജെപിയ്ക്ക് രണ്ടും എസ്ഡിപിഐ ക്ക് രണ്ടു സീറ്റും ഉണ്ട്. രണ്ടിടത്ത് സ്വതന്ത്രരും (ഒരാള്‍ യുഡിഎഫ് റിബല്‍) ഒരിടത്ത് യുഡിഎഫ് വിട്ടു മത്സരിച്ച കേരള കോണ്‍ഗ്രസും വിജയിച്ചു. തെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ 21 എണ്ണം കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ചതും 16 എണ്ണം യുഡിഎഫ് ജയിച്ചതും ആയിരുന്നു.ഓരോ വാര്‍ഡുകള്‍ ബിജെപിയ്ക്കും എസ്ഡിപിഐയും ആയിരുന്നു
തൃശൂര്‍
തൃശൂര്‍ ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന അഞ്ച് വാര്‍ഡും എല്‍ഡിഎഫ് നേടി. ഒരു വാര്‍ഡ് ബിജെപിയില്‍ നിന്ന് പിടിച്ചു. നാലെണ്ണം നിലനിര്‍ത്തി.പറപ്പൂക്കര പഞ്ചായത്തിലെ പള്ളം വാര്‍ഡില്‍ ബിജെപി ജയിച്ച വാര്‍ഡാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ബിജെപി അംഗം ഷീജ സജി രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എല്‍ഡിഎഫിലെ സിപിഐ സ്ഥാനാര്‍ഥി പിജെ സിബി ആണ് വിജയിച്ചത്. ബിജെപിയിലെ രേഷ്മസാജുവും യുഡിഎഫിലെ ജെ പ്രേംദാസുമാണ് മല്‍സരിച്ചത്.
ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ടാം വാര്‍ഡില്‍് (ബംഗ്ലാവ്) സിപിഐയിലെ കെ എം കൃഷ്ണകുമാര്‍ 85 വോട്ടിനു വിജയിച്ചു. എല്‍ഡിഎഫ് അംഗം സിപിഐയിലെ വി കെ സരള മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി ഒ ഫ്ളോന്‍സ് ബിജെപിയിലെ പ്രവീണ്‍ ഭരതന് എന്നിവരായിരുന്നു എതിരാളികള്‍.
കടവല്ലൂര്‍ പഞ്ചായത്തിലെ കോടത്തുകുണ്ട് വാര്‍ഡില്‍ സിപിഐഎമ്മിലെ കെ വി രാജന് 149 വോട്ടിനു വിജയിച്ചു. എല്‍ഡിഎഫ് അംഗം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ കെ കെ സതീഷും ബിജെപിയിലെ ബബിത പ്രേമനും മല്‍സരിച്ചു.
ചേലക്കര പഞ്ചായത്ത് വെങ്ങാനെല്ലൂര്‍ വെസ്റ്റ് രണ്ടാം വാര്‍ഡില്‍ സിപിഐ എമ്മിലെ പി ഗിരിഷ് വിജയിച്ചു.സിപിഐഎം അംഗം ടി ഗോപിനാഥന് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ സജീ്വ് തേലക്കാട്ട്, ബിജെപിയിലെ ശ്രീകാന്ത് മുണ്ടയ്ക്കല്‍ എന്നിവരായിരുന്നു രംഗത്ത് . 22 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 11 അംഗങ്ങള്‍ വീതമാണ് ഉള്ളത്.
വള്ളത്തോൾനഗർ യത്തീംഖാന വാർഡിൽ സിപിഐഎമ്മിലെ പി നിർമ്മലദേവി വിജയിച്ചു. സിപിഐഎം അംഗം സുലൈഖ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിലെ ഷാജില ബാദുഷ, ബിജെപിയിലെ സുനന്ദ എന്നിവരാണ് മൽസരിച്ചത്.
എറണാകുളം
എറണാകുളം ജില്ലയിലും തെരഞ്ഞെടുപ്പ് നടന്ന അഞ്ചിടത്തും എല്‍ഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് മൂന്നു വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. രണ്ട് വാര്‍ഡ് നിലനിര്‍ത്തി.
കോട്ടുവള്ളി ഇരുപത്തിരണ്ടാം വാര്‍ഡാണ് യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്ത ഒരു വാര്‍ഡ്. എൽഡിഎഫിലെ ആശ സിന്തിൽ 92 വോട്ടുകൾക്ക് വിജയിച്ചു.പഞ്ചായത്തില്‍ ഇതോടെ എല്‍ഡിഎഫിന് ഭൂരിപക്ഷമായി. 2015-ൽ 47 വോട്ടിന് വിജയിച്ച യുഡിഎഫിലെ സിന്ധു മനോജ് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പ് വേണ്ടിവന്നത്.
വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് കിഴക്ക് ഒമ്പതാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ ടി എ ജോസാണ് വിജയി. യുഡിഎഫ് സ്ഥാനാർത്ഥി കെ എ വില്‍സനെയാണ് പരാജയപ്പെടുത്തിയത്. ബി ജെ പിയുടെ രമാദേവി രതീശും മത്സരിച്ചിരുന്നു. യു ഡി എഫിന്റെ കുത്തക വാർഡായ ഇവിടെ കഴിഞ്ഞ തവണ യുഡിഎഫിലെ കെ പി ഗോപിനാഥ് 130 വോട്ടിനാണ് ജയിച്ചത്.ഗോപിനാഥ് അന്തരിച്ച ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്.
പറവൂർ ബ്ലോക്ക് പഞ്ചായത്ത് വാവക്കാട് ഡിവിഷൻ എൽ ഡി എഫ് നിലനിർത്തി. 821 വോട്ടിനാണ് എൽഡിഎഫിലെ രജിതാ ശങ്കർ വിജയിച്ചത്.
തൃപ്പൂണിത്തുറ നഗരസഭ 49-ാം ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്ന് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കെ ജെ ജോഷി വിജയിച്ചു. തോപ്പിൽ ഉദയൻ (യുഡിഎഫ്)ആണ് രണ്ടാമതെത്തിയത്. യുഡിഎഫ് കൗൺസിലറായിരുന്ന ടി കെ ഷൈൻ മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.അനിൽ നാഗപ്പാടി ( ബിജെപി ) എം ആർ ജയലാൽ (ശിവസേന) എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്ന മറ്റുള്ളവര്‍.
വോട്ടുനില:
തൃപ്പൂണിത്തുറ നഗരസഭ
49-ാം ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്
കെ ജെ ജോഷി (എല്‍ഡിഎഫ്) - 843
തോപ്പിൽ ഉദയൻ (യുഡിഎഫ്) - 393
അനിൽ നാഗപ്പാടി ( ബിജെപി) - 287
എം ആർ ജയലാൽ (ശിവസേന) - II
ആകെ വോട്ട് - 1878
പോൾ ചെയ്തത് - 1534
എളങ്കുന്നപ്പുഴ പഞ്ചായത്ത് ഇരുപത്തിരണ്ടാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വി കെ സമ്പത്ത് കുമാര്‍ (എല്‍ഡിഎഫ്) വിജയിച്ചു. പി എം പ്രവീണ്‍കുമാര്‍ (യുഡിഎഫ്), എം പി വിനോദ് (ബിജെപി), സുനില്‍ സേവ്യര്‍, രതീഷ് തിരുനിലത്ത്, വി കെ ശോഭന്‍ എന്നിവരാണ് രംഗത്തുള്ളത്. പഞ്ചായത്ത്പ്രസിഡന്റായിരുന്ന വി കെ കൃഷ്ണന്റെ മരണത്തെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കൃഷ്ണന്റെ മകന് വി കെ സമ്പത്ത് കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
കണ്ണൂർ
കണ്ണൂർ ജില്ലയിൽ നാലിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും സീറ്റുകൾ നിലനിർത്തി. കണ്ണൂർ ബ്ലോക്കിലെ വൻകുളത്തുവയൽ ഡിവിഷൻ, ന്യൂമാഹി പഞ്ചായത്തിലെ ചവോകുന്ന്, പന്ന്യന്നൂർ പഞ്ചായത്തിലെ കോട്ടക്കുന്ന്, നടുവിൽ പഞ്ചായത്തിലെ അറക്കൽ താഴെ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൻകുളത്തുവയൽ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി കെ പ്രസീത 1717 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. എൽഡിഎഫ് 3150 വോട്ടും യുഡിഎഫിന് 1433 വോട്ടും ലഭിച്ചു. എൽഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് കൂടി. എൽഡിഎഫിലെ എ ബിന്ദുവിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
പന്ന്യന്നൂർ പഞ്ചായത്ത് ആറാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി അഡ്വ. സുലാഫ ശംസുദ്ധീൻ 229 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. പഞ്ചായത്തംഗം പി സമീറ സർക്കാർ ജീവനക്കാരിയായതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. എൽഡിഎഫ് 474, യുഡിഎഫ് 206 വോട്ട് നേടി. ഇവിടെയും എൽഡിഎഫിന് വോട്ട് കൂടി.
നടുവിൽ പഞ്ചായത്ത് അറക്കൽത്താഴെ വാർഡ്പി യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി കെ മുഹമ്മദ് കുഞ്ഞി 594വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. യുഡിഎഫ് 875, എൽഡിഎഫ് 281. പഞ്ചായത്ത് വൈസ് പ്രസിഡന്റും ലീഗ് പ്രതിനിധിയുമായ കെ അബ്ദുള്ളയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ന്യൂമാഹി പഞ്ചായത്ത് ചവോക്കുന്ന് പന്ത്രണ്ടാംവാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫിലെ മുസ്ലിംലീഗ് സ്ഥാനാർഥി സി കെ മഹറൂഫ് 50 വോട്ടിനാണ് വിജയിച്ചത്. മുസ്ലിംലീഗിലെ സമീറിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
കാസര്‍കോട്
കാസര്‍കോട് ജില്ലയില്‍ രണ്ടു വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി. കയ്യൂർ ചീമേനി പഞ്ചായത്തിലെ അഞ്ചാം വാർഡ് ചെറിയാക്കരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാർഥിയായ പി ഇന്ദിര 300 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു.
ബേഡഡുക്ക പഞ്ചായത്ത് അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥി ബിജു തായത്തിന് വിജയം. 543 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.ബിജു തായത്തിന് 728 വോട്ടു ലഭിച്ചപ്പോള്‍ കോൺഗ്രസിലെ കുഞ്ഞികൃഷ്ണൻ മാടക്കല്ലിന് 185 വോട്ടും ബി ജെ പി യിലെ സദാശിവൻ ചേരിപ്പാടിക്ക് 143വോട്ടും ലഭിച്ചു
ഇടുക്കി
ഇടുക്കിയിൽ ജില്ലയിൽ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ഒരുസ്വതന്ത്രനും രണ്ട് യുഡിഎഫ് സ്ഥാനാർഥിയും വിജയിച്ചു.
കുടയത്തൂർ പഞ്ചായത്ത് രണ്ടാംവാർഡായ കൈപ്പയിൽ സ്വതന്ത്ര സ്ഥാനാർഥി ശശി പുന്നപ്പാറയിൽ വിജയിച്ചു. 56 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. രാജൻ പുന്നപ്പാറയിലായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിലെ കെ സോമനും മത്സരിക്കാനുണ്ടായിരുന്നു. എൽഡിഎഫിലെ പി സി ഗോപാലൻ മരിച്ചതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ്.
അടിമാലി പഞ്ചായത്തിലെ ഒമ്പതാംവാർഡിൽ കോൺഗ്രസിലെ മഞ്ചു ബിജു 133 വോട്ടിന് ജയിച്ചു. പഞ്ചായത്ത് മുൻ പ്രസിഡന്റായ സ്മിത മുനിസ്വാമിയാണ് എൽഡിഎഫ് സ്ഥാനാർഥി പഞ്ചായത്തംഗത്വം രാജിവച്ച് സിപിഐ എമ്മിൽ ചേർന്നിരുന്നു.
കൊന്നത്തടി പഞ്ചായത്ത് നാലാം വാർഡായ മുനിയറ നോർത്തിലെ ഉപതെരഞ്ഞെടുപ്പിൽ 194 വോട്ടിന് യുഡിഎഫിലെ ബിനോയി മാത്യു വിജയിച്ചു. ഇവിടെ എൽഡിഎഫിലെ സുബീഷ് ഗോപിയായിരുന്നു സ്ഥാനാർഥി. നിലവിലെ എൽഡിഎഫ് അംഗം വിദേശത്ത് പോകാനായി രാജിവച്ചതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ്.
ആലപ്പുഴ
ആലപ്പുഴ ജില്ലയില്‍ ആകെ തെരഞ്ഞെടുപ്പു നടന്ന അഞ്ച് വാര്‍ഡില്‍ എൽഡിഎഫ് ഉണ്ടായിരുന്ന ഒരു വാര്‍ഡ് നിലനിര്‍ത്തി. യുഡിഎഫിന് ഉണ്ടായിരുന്ന രണ്ടു വാര്‍ഡ് പോയി.രണ്ടും ബിജെപി ജയിച്ചു. ഒരു വാര്‍ഡ് നിലനിര്‍ത്താനായി. ഒരിടത്ത് എസ്ഡിപിഐ സീറ്റ് നിലനിര്‍ത്തി.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആറാം വാർഡ് ഉപതെരഞ്ഞെടുപ്പില്‍ ജിത്തു കൃഷ്ണൻ (എൽഡിഎഫ്) വിജയിച്ചു.എസ് രാധാകൃഷ്ണൻ നായർ (യു ഡി എഫ്) ആണ് പരാജയപ്പെട്ടത്. , എസ് ഗോപകുമാറും (ബി ജെ പി) മത്സരിച്ചു.സിപിഐ എം അംഗമായിരുന്ന ബി രവികുമാർ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡ് ഉപതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സീറ്റ് നിലനിര്‍ത്തി. സീനത്ത് ആണ് വിജയി.
എസ്ഡിപിഐ അംഗം നസീർ തടിവെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.സ്ഥാനാർത്ഥികൾ - പി എം നാസിമുദ്ദീൻ (എൽഡിഎഫ്), നാസർ ബഷീർ (യു ഡി എഫ്), ബാബുരാജ് (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍.
ആലപ്പുഴ ജില്ലയില്‍ തകഴി ഗ്രാമപഞ്ചായത്തിൽ 11,5 വാർഡുകളിലെ ഉപതെരെഞ്ഞെടുപ്പില്‍ ഒന്നില്‍ യുഡിഎഫും ഒന്നില്‍ ബിജെപിയും ജയിച്ചു. രണ്ട് വാർഡും നിലവിൽ യുഡിഎഫിന്റെത്. കുന്നുമ്മ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാർത്ഥി ഗീതാഞ്ജലി വിജയിച്ചു. നിലവിൽ അംഗമായിരുന്ന എം കെ രാജപ്പന്റെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പു വേണ്ടി വന്നത്.
അഞ്ചാം വാർഡ് -വേഴപ്രം വാര്‍ഡില്‍ ബിജെപിയിലെ പി കെ വാസുദേവൻ വിജയിച്ചു. കഴിഞ്ഞതവണ യുഡിഎഫ് ജയിച്ച വാര്‍ഡാണ്.ബെൻസൺ ജോസഫ് (യുഡിഎഫ്) ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.. യുഡിഎഫ് അംഗമായ ജയിംസ് സാമുവൽ രാജി വിദേശത്ത് പോയി, ഇവിടെ എൽഡിഎഫ് സ്വതന്ത്രനായി ഉത്തമൻ കെ മത്സരിച്ചു.
കാവാലം പഞ്ചായത്തിലെ പത്താം പത്താം വാർഡ് യുഡിഎഫിൽ നിന്ന് ബിജെപി പിടിച്ചു. അജിതയാണ് വിജയി. യുഡിഎഫ് മൂന്നാമതാണ്. നിലവിലെ യുഡിഎഫ് അംഗമായിരുന്ന പാച്ചൻ ഇടത്തറയുടെ നിര്യാണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.എൽഡി എഫ് സ്ഥാനാർത്ഥി മഞ്ചുഷ ഇ പി, യുഡിഎഫ് സ്ഥാനാർത്ഥി രാജേഷ് കുമാർ ഇടത്തറ എന്നിവര്‍ മത്സരിച്ചു.
വോട്ടുനില: ബി ജെ പി- 251
എൽ ഡി എഫ് - 205
യു ഡി എഫ് 99
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടില്‍ യുഡിഎഫ് വിജയിച്ചു. ഒരു വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചു. നെയ്യാറ്റിൻകര അതിയന്നൂർ പഞ്ചായത്തിലെ നെല്ലിമൂട് വാർഡിൽ സിപിഐ എമ്മിലെ എൽ ചന്ദ്രികാ കുമാരി വിജയിച്ചു.യുഡിഎഫിലെ ബി ആർ രഞ്ജിനി രണ്ടാമതായി. കോൺഗ്രസിലെ എൽ അംബികയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബിജെപിയിലെ ബിന്ദുവും മത്സരിച്ചു.
ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ പാലച്ചൽകോണം വാർഡില്‍ യുഡിഎഫ് വിജയിച്ചു. കോൺഗ്രസിലെ സിന്ധുവിന് ജോലി ലഭിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞടുപ്പ് വന്നത് . കഴിഞ്ഞ തവണ 36 വോട്ടിനാണ് യുഡിഎഫ് വിജയിച്ചത്. അന്ന് കോൺഗ്രസിന് റിബലായി മത്സരിച്ച മൂന്നാം സ്ഥാനത്തെത്തിയ രാജൻ ആയിരുന്നു ഇപ്പോൾ കോൺഗ്രസിന്റെ സ്ഥാനാർഥി. ബിജെപിയുടെ രാധാകൃഷ്ണനും മത്സരിച്ചു.
തിരുവനന്തപുരം കോർപറേഷനിലെ 12–-ാം വാർഡായ കിണവൂരിൽ യുഡിഎഫിലെ കെ ഷീലാസ് വിജയിച്ചു. എൽഡിഎഫിലെ എം അരുണ്‍ രണ്ടാമതെത്തി. കൗൺസിലറായിരുന്ന യുഡിഎഫിലെ കെ സി വിമൽകുമാർ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പുവേണ്ടിവന്നത്. ബിജെപിയിലെ എ സനൽകുമാര്‍ മൂന്നാമതായി.യുഡിഎഫ്- -2047 -,എല്‍ഡിഎഫ് 1314,ബിജെപി 1120.
കൊല്ലം
കൊല്ലം ജില്ലയില്‍ ഒരു വാര്‍ഡിലായിരുന്നു തെരഞ്ഞെടുപ്പ്. എൽ ഡി എഫിന് വാര്‍ഡ് നഷ്ടമായി.വിളക്കുടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കുന്നിക്കോട് നോർത്ത് (ഒന്നാം വാർഡ്) വാര്‍ഡില്‍ 146 വോട്ടിന് യുഡിഎഫ് പ്രതിനിധി ലീനാ റാണി വിജയിച്ചു .എൽ ഡി എഫ് സ്ഥാനാർത്ഥി സി പി എം ലെ ബി റെജീനയെയാണ് പരാജയപ്പെടുത്തിയത് ബിജെപി ക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായിരുന്നു ലീനാ റാണി. അന്ന് സി പി എം സ്ഥാനാർത്ഥി എ സബീന 350 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.എ സബീനക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് സിപിഐ എം ഭരിക്കുന്ന പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കോട്ടയം
കോട്ടയം ജില്ലയില്‍ ഒരു വാര്‍ഡിലായിരുന്നു തെരഞ്ഞെടുപ്പ് .ഇവിടെ യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് വിജയിച്ചു.രാമപുരം ഗ്രാമ പഞ്ചായത്ത് അമനകര 18ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ചതുഷ്കോണ മത്സരത്തിൽ കേരളകോൺഗ്രസ് എം സ്ഥാനാർഥി ബെന്നി തെരുവത്ത് 129 വോട്ട് ഭൂരിപക്ഷത്തിലാണ് വിജയിച്ചു. 1037 വോട്ട് പോൾ ചെയ്തതിൽ കെ സി സഖറിയാസ് കോതമ്പനാനിയിൽ (എൽഡിഎഫ് സ്വത. - സിപിഐ) - 16, ബിനോയി തോമസ് (കോൺ. സ്വത) - 375 ബെന്നി, എബ്രഹാം തെരുവത്ത് (കേ. കോ. എം) - 504, ശ്രീരാജ് വി വിശ്വനാഫ് (ബിജെപി) - 133, സ്വതന്ത്രൻ - 9.
കഴിഞ്ഞ തവണ കോൺഗ്രസ് റിബലായി മത്സരിച്ച് വിജയിച്ച് പിന്നീട് കോൺഗ്രസ് പാർലമെന്ററി പാർടിയിൽ ചേർന്ന അരുൺ ബേബി വിദേശത്തേക്ക് പോയ ഒഴിവിലാണ് ഉപ തെരഞ്ഞെടുപ്പ്. തുടർച്ചയായി ഭരണ സമിതി യോഗത്തിൽ പങ്കെടുക്കാതെ അരുണിന്റെ അംഗത്വം റദ്ദാവുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും വാർഡിൽ യുഡിഎഫ് കക്ഷികൾ വേറിട്ടാണ് മത്സരിച്ചത്. യുഡിഎഫ് കക്ഷികളുടെയും എൽഡിഎഫ്, ബിജെപി സ്ഥാനാർഥികളെയാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയിൽ അരുൺ വിജയിച്ചത്.
വയനാട്
ബത്തേരി നഗരസഭയിലെ എട്ടാം ഡിവിഷനായ കരിവള്ളിക്കുന്നിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി റിനു ജോൺ വിജയിച്ചു.എൽഡിഎഫ് കഴിഞ്ഞ നവണ 55 വോട്ടിന് ജയിച്ച ഡിവിഷനാണ്.
മലപ്പുറം
മലപ്പുറം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് തദ്ദേശ വാർഡുകളിൽ രണ്ടിടത്ത് എൽഡിഎഫും ഒരിടത്ത് യു ഡിഎഫും വിജയിച്ചു. ഒരുവാർഡ് എൽഡിഎഫ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തപ്പോൾ യുഡിഎഫിന് ഒന്നു നഷ്ടമായി. കൊണ്ടോട്ടി ബ്ലോക്ക് -ഐക്കരപ്പടിയിൽ വെട്ടെണ്ണൽ പൂർത്തിയായിട്ടില്ല. അവിടെ യുഡിഎഫ് ലീഡിലാണ്.
അമരമ്പലം പഞ്ചായത്ത്- ഉപ്പുവള്ളി വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ്സ്വതന്ത്ര
അനിത രാജു 146 വോട്ടിന് യുഡിഎഫിലെ ബേബി കളരിക്കലിനെ (യുഡിഎഫ്), പരാജയപ്പെടുത്തി. അനിത 625 വോട്ടു നേടിയപ്പോൾ ബേബി കളരിക്കൽ 479 വോട്ടു നേടി. രജനി ദാസ്(ബിജെപി) 164 വോട്ടുനേടി. മുമ്പ് യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച അനിത രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
വട്ടംകുളം പഞ്ചായത്തിലെ മേൽമുറി വാർഡ് എൽഡിഎഫ് സീറ്റ് നില നിർത്തി. കെ വി കുമാരൻ (എൽഡിഎഫ്) 61 വോട്ടിന് ബിജെപിയിലെ സൊമനാഥൻ കളരിക്കലിനെ പരാജയപ്പെടുത്തി. കുമാരൻ 502ഉം, സോമനാഥൻ 442ഉം വോട്ടു നേടി. അബ്ദുൽ കരീം കെ പി(യുഡിഎഫ് സ്വതന്ത്രൻ) 141 വോട്ടു നേടി മൂന്നാം സ്ഥാനത്തായി.
വളാഞ്ചേരി നഗരസഭ- മീമ്പാറയിൽ യുഡിഎഫിലെ എം ഫാത്തിമ് നസിയ 55 വോട്ടിന് വിജയിച്ചു. ആകെ 401 വോട്ടു നേടി. എൽഡിഎഫിലെ അസ്മാബി പാറക്കൽ 346 വോട്ടുനേടി. കഴിഞ്ഞ തവണ എൽഡിഎഫിന് 242 വോട്ടായിരുന്നു.കെ പി മുനീറ ടീച്ചർ(സ്വതന്ത്ര) 42 വോട്ടു നേടി.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന രണ്ടു നഗരസഭാ ഡിവിഷനുകളില്‍ ഒന്നില്‍ എസ്ഡിപിഐയും ഒന്നില്‍ സ്വതന്ത്രനും ജയിച്ചു.
പത്തനംതിട്ട നഗരസഭ പതിമൂന്നാം വാർഡ് ഉപതെരഞ്ഞെടുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി അൻസർ മുഹമ്മദ് വിജയിച്ചു. എൽഡിഎഫ് കൗൺസിലറായിരുന്ന വി എ ഷാജഹാൻ അന്തരിച്ച ഒഴിവിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. ഷാജഹാന്റെ മകനാണ് അൻസർ മുഹമ്മദ്. കെഎസ്യു ജില്ലാ പ്രസിഡന്റായിരുന്നു. 443 വോട്ടാണ് സ്വതന്ത്ര സ്ഥാനാർഥി നേടിയത്. 251 വോട്ടിന്റെ ഭൂരിപക്ഷമാണ്. 192 വോട്ട്നേടി രണ്ടാം സ്ഥാനത്ത് യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ കരീം തെക്കേത്ത്. മൂന്നാമത് SDPI സ്ഥാനാർഥി സിറാജ് സലീം. 163 വോട്ട്. നാലാമതാണ് എൽഡിഎഫ് എത്തിയത്. സ്ഥാനാർഥി അൻസാരി എസ് അസീസിന് 142 വോട്ട്. ബിജെപിക്ക് ലഭിച്ചത് ഏഴ് വോട്ട്.
പന്തളം നഗരസഭ വാർഡ് 10 ല്‍ എസ് ഡി പി ഐ സ്ഥാനാർത്ഥി ഹസീന (276) വിജയിച്ചു.
റസീന യുഡിഎഫ് - 267 റോസിന ബീഗം എല്‍ഡിഎഫ് - 247 രജനി BJP - 12. എല്‍ഡിഎഫ് കൗൺസിലർ ജാൻസി ബീഗത്തിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കോഴിക്കോട്
കോഴിക്കോട് ഒരു വാര്‍ഡിലേക്കായിരുന്നു ഉപതെരെഞ്ഞെടുപ്പ്. അത് എൽഡിഎഫ് നിലനിര്‍ത്തി.പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പാലേരി ഡിവിഷനിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ ബഹു ഭൂരിപക്ഷത്തിൽ എൽ ഡി എഫ് സീറ്റ് നില നിർത്തി.8040വോട്ട് പോൾ ചെയ്തതിൽ എൽ ഡി എഫ് 4116വോട്ട് നേടി. യു ഡി എഫിന് 2924വോട്ട് ലഭിച്ചു ഭൂരിപക്ഷം 1192വോട്ട്. ബിജെപി ക്ക് 804,എസ് ഡി പി ഐ ക്ക്, 206.കഴിഞ്ഞ2015ലെ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം 229വോട്ട് ആയിരുന്നു. 1138വോട്ടുണ്ടായിരുന്ന ബിജെപി ക്ക് ഇത്തവണ ലഭിച്ചത് 794വോട്ടും 428വോട്ടുണ്ടായിരുന്ന എസ് ഡി പി ഐ ക്ക് ഇത്തവണ 206വോട്ടുമാണ് ലഭിച്ചത്.
കഴിഞ്ഞതവണ 3568വോട്ട് ലഭിച്ച യൂ ഡി എഫിന് ഇത്തവണ 2924ആയി കുറഞ്ഞു. 3797വോട്ട് നേടിയ എൽ ഡി എഫ് വോട്ട് 4116ആയി വർധിപ്പിച്ചു. എൽ ഡി എഫ് വോട്ടും ഭൂരിപക്ഷവും ഗണ്യ മായി വർദ്ധിപ്പിച്ചപ്പോൾ യൂ ഡി എഫ്, ബിജെപി, എസ് ഡി പി ഐ എന്നിവ പിന്നോക്കം പോയി. മൊത്തം പോൾ ചെയ്ത വോട്ട് 8040ആണ്.
പാലക്കാട്
പാലക്കാട് ജില്ലയില്‍ രണ്ടു വാര്‍ഡും എൽ ഡി എഫ് നിലനിര്‍ത്തി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോതച്ചിറ ഡിവിഷനിൽ കെ പി ഉഷ 2373 വോട്ടിന് വിജയിച്ചു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ 2100 ഭൂരിപക്ഷം മറികടന്ന് പോളിങ്ങിൽ 1400 വോട്ടുകൾ മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു കുറവ് വന്നിട്ടും 2373 വോട്ടുകൾക്ക് സിപിഐഎം വിജയ കൊടി പാറിച്ചു.
പുതുപരിയാരം പഞ്ചായത്ത്, കൊളകണ്ടാം പൊറ്റ വാർഡ് ( 21 ) എൽഡിഎഫ് സ്ഥാനാർത്ഥി ടി എംഷിമൽ കുമാർ വിജയിച്ചു, നിലവില്‍ എൽഡിഎഫ് വാർഡാണ്. പഞ്ചായത്ത് പ്രസിഡന്റ് എം കെ നാരായണൻ മരണമടഞ്ഞതിനെ തുടർന്നാണ് ഉപതെരെഞ്ഞെടുപ്പ് നടന്നത്. യു ഡി എഫ് അനിൽകുമാർ, ബി ജെ പി ദാമോദരൻ,
from Kerala || Deshabhimani Online News https://ift.tt/2DTYYRX
via IFTTT
No comments:
Post a Comment