31 ഉപഗ്രഹങ്ങൾ ഒന്നിച്ച‌്, രണ്ടുതവണ റീ സ്റ്റാർട്ട‌്; ഐഎസ‌്ആർഒക്ക‌് ഇത‌്‌ പുത്തരിയല്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 30, 2018

31 ഉപഗ്രഹങ്ങൾ ഒന്നിച്ച‌്, രണ്ടുതവണ റീ സ്റ്റാർട്ട‌്; ഐഎസ‌്ആർഒക്ക‌് ഇത‌്‌ പുത്തരിയല്ല

തിരുവനന്തപുരം > സങ്കീർണമായ വിക്ഷേപണ സാങ്കേതികവിദ്യയിൽ തനത‌് ശൈലി വീണ്ടും വിജയം കണ്ടു. ഒറ്റക്കുതിപ്പിൽ 31  ഉപഗ്രഹങ്ങൾ... ഭ്രമണപഥം കുറച്ചും കൂട്ടിയുമുള്ള റീസ‌്റ്റാർട്ട‌് പ്രക്രിയ... ഭൗമനിരീക്ഷണത്തിന‌് ‘ന്യൂജെൻ’ സാങ്കേതികതയും. ഐഎസ‌്ആർഒക്ക‌് ഒന്നും പുത്തരിയല്ല. അരനൂറ്റാണ്ട‌് പിന്നിട്ട ഇന്ത്യൻ ബഹിരാകാശ ഗവേഷണമേഖല പുതിയ ഘട്ടത്തിലേക്ക‌് കടക്കുകയാണ‌്. വ്യാഴാഴ‌്ചത്തെ പിഎസ‌്എൽവി സി–-43 വിക്ഷേപണ വിജയം ശാസ‌്ത്രജഞരുടെ ദീർഘകാലത്തെ രാപകൽ അധ്വാനഫലം കൂടിയാണ‌്. വിക്ഷേപണത്തിന്റെ 17.18–-ാം മിനിറ്റിൽ ഇന്ത്യൻ ഉപഗ്രഹം ഹൈസിസ‌് താൽക്കാലിക ഭ്രമണപഥത്തിലിറങ്ങി. 645 കിലോമീറ്റർ ഉയരത്തിലെത്തിയ റോക്കറ്റിന്റെ പഥം  താഴ‌്ത്തുന്ന സങ്കീർണ സാങ്കേതികവിദ്യാ പ്രയോഗമായിരുന്നു. ഇതിനായി റോക്കറ്റിന്റെ നാലാംഘട്ട ദ്രവ എൻജിൻ ഓഫാക്കുകയും തുടർന്ന‌് റീസ‌്റ്റാർട്ട‌് ചെയ്യുകയും ചെയ‌്തു.  ഹൈസിസ‌് പേടകം ലക്ഷ്യത്തിലെത്തിയശേഷമുള്ള ഒന്നര മണിക്കൂറിനിടെയാണ‌് ശ്രമകരമായ ഈ പ്രവർത്തനം ഐഎസ‌്ആർഒ വിജയകരമായി പൂർത്തീകരിച്ചത‌്. റോക്കറ്റ‌് 30 ഉപഗ്രഹങ്ങളുമായി ഭൂമിയെ വലംവച്ച‌് എത്തിയശേഷമാണ‌്  ഇതിനായുള്ള കമാൻഡ‌് ഐഎസ‌്ആർഒ സെന്റർ നൽകിയത‌്.  റോക്കറ്റ‌്  (പിഎസ‌്–-4) 504 കിലോമീറ്ററിലേക്ക‌് എത്തി. തുടർന്ന‌് വ്യത്യസ‌്തമായ  ഭ്രമണപഥത്തിൽ ഒന്നിനുപിറകെ മറ്റൊന്നായി ഈ ഉപഗ്രഹങ്ങൾ കൃത്യതയോടെ എത്തുകയും ചെയ‌്തു. ഭൗമനീരീക്ഷണത്തിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യയോടുകൂടിയ ഹൈസിസ‌് വിവിധോദ്ദേശ്യപേടകമാണ‌്. സൂക്ഷ‌്മമായ നിരീക്ഷണത്തിനായി പുതുതായി രൂപപ്പെടുത്തിയ ചിപ്പും ഹൈ റസല്യൂഷൻ ക്യാമറയുമെല്ലാം പ്രത്യേകതയാണ‌്.

ലോകത്തെ തന്നെ വിശ്വസനീയമായ വിക്ഷേപണവാഹനമായ പിഎസ‌്എൽവി റോക്കറ്റിന്റെ 45–-ാമത‌് ദൗത്യമാണിത‌്. തിരുവനന്തപുരം വിഎസ‌്എസ‌്സി വികസിപ്പിച്ച പിഎസ‌്എൽവി വാഹനം ഐഎസ‌്ആർഒയുടെ ‘പടക്കുതിര’യും. കാൽനൂറ്റാണ്ടിനിടെ 52  ഇന്ത്യൻ ഉപഗ്രഹങ്ങളെ പിഎസ‌്എൽവി റോക്കറ്റിലേറി ലക്ഷ്യം കണ്ടു. 28 വിദേശരാജ്യങ്ങളുടെ 239 ഉപഗ്രഹങ്ങളും. ചാന്ദ്രയാൻ–-1, മംഗൾയാൻ ദൗത്യങ്ങളും വിജയം കണ്ടതും പിഎസ‌്എൽവി വഴിയാണ‌്. ഒന്നിലധികം പേടകങ്ങളെ ഒറ്റ റോക്കറ്റിൽ ഐഎസ‌്ആർഒ വിക്ഷേപിക്കുന്നത‌് ആദ്യമല്ല. കഴിഞ്ഞവർഷം ഫെബ്രവരിയിൽ 104 ഉപഗ്രഹങ്ങളെ പിഎസ‌്എൽവി സി–-37 റോക്കറ്റ‌് ഭ്രമണപഥത്തിലെത്തിച്ച‌് റിക്കാർഡ‌് സൃഷ്ടിച്ചിരുന്നു. അമേരിക്കയുടെ 96 നാനോ ഉപഗ്രഹങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഒപ്പം ഇന്ത്യയുടെ കാർട്ടോസാറ്റും.

31 ഉപഗ്രഹങ്ങൾ ലക്ഷ്യം കണ്ടു
ശ്രീഹരിക്കോട്ട  > ഇന്ത്യയുടെ ‘ന്യൂജെൻ’ ഉപഗ്രഹമായ ഹൈസിസ‌് അടക്കം 31 ഉപഗ്രഹങ്ങളെ ഒറ്റക്കുതിപ്പിൽ ലക്ഷ്യത്തിലെത്തിച്ച‌് വീണ്ടും ഐഎസ‌്ആർഒ കരുത്തുകാട്ടി. ശ്രീഹരിക്കോട്ടയിലെ സതീഷ‌്ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന‌് പിഎസ‌്എൽവി സി–-43 റോക്കറ്റാണ‌് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചത‌്. ഹൈസിസ‌ിനൊപ്പം അമേരിക്കയടക്കം എട്ട‌് വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ലക്ഷ്യം കണ്ടു. വ്യാഴാഴ‌്ച രാവിലെ 9. 57 ന‌് ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ‌് റോക്കറ്റ‌് കുതിച്ചത‌്. വിക്ഷേപണത്തിന്റെ പതിനേഴാം മിനിറ്റിൽ ഹൈസിസ‌്(ഹൈപ്പർ സെക്ടറൽ ഇമേജിങ‌് സാറ്റലൈറ്റ‌്) വേർപെട്ടു. 645 കിലോമീറ്റർ ഉയരത്തിലുള്ള സൗരസ്ഥിര ഭ്രമണപഥത്തിലേക്ക‌് ഉപഗ്രഹം തെന്നിനീങ്ങി. തുടർന്ന‌് രണ്ടുതവണ റീസ‌്റ്റാർട്ട‌് സാങ്കേതികവിദ്യ ഉപയോഗിച്ച‌് റോക്കറ്റിന്റെ പഥം താഴ‌്ത്തി. 11.45 ഓടെ മലേഷ്യൻ ഉപഗ്രഹം ഭ്രമണപഥത്തിലിറങ്ങി. ഒന്നിനുപിറകെ മറ്റൊന്നായി മറ്റ‌് 29 ഉപഗ്രഹങ്ങളും. റോക്കറ്റിന്റെ നാലാംഘട്ടത്തിലെ ഓൺ ബോർഡ‌് ക്യാമറ  പകർത്തിയ തത്സമയ ദൃശ്യങ്ങൾ ശ്രീഹരിക്കോട്ടയിൽ ലഭ്യമായി.

ഐഎസ‌്ആർഒയുടെ ഹൈടെക‌് ഉപഗ്രഹമായ ഹൈസിസ‌് ഭൗമനിരീക്ഷണത്തിനുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽ നിർമിച്ചതാണ‌്. 645 കിലോഗ്രാമാണ‌്  ഭാരം. കൃഷി, വനം, തീരദേശമേഖലയുടെ നിർണയം, ഉൾനാടൻ ജലാശയങ്ങൾ തുടങ്ങിയവയുടെ വിവരശേഖരണമടക്കമുള്ളവയ‌്ക്ക‌്  സഹായകമാണ‌്. ധാതു ലവണങ്ങളുടെ നിക്ഷേപം കണ്ടെത്താനും സൈനിക ആവശ്യങ്ങൾക്കും ഉപയോഗിക്കാം. അഞ്ചു വർഷമാണ‌് കാലാവധി.
23 ഉപഗ്രഹങ്ങൾ യുഎസ‌്എയുടേതാണ‌്.

ഓസ‌്ട്രേലിയ, കാനഡ, ഫിൻലാൻഡ‌്, കൊളംബിയ, മലേഷ്യ, നെതർലാൻഡ‌്, സ‌്പെയിൻ എന്നീ രാജ്യങ്ങളുടെ ഒാരോ ഉപഗ്രഹങ്ങളും. ഭൗമനിരീക്ഷണം, ശാസ്ത്രപരീക്ഷണങ്ങൾ, ഇന്റർനെറ്റ് സേവനങ്ങൾ തുടങ്ങിയവയാണ‌് ലക്ഷ്യം.  എല്ലാ ഉപഗ്രഹങ്ങളിൽ നിന്നുമുള്ള സന്ദേശങ്ങൾ ലഭിച്ചുതുടങ്ങിയിട്ടുണ്ട‌്.

ഐഎസ‌്ആർഒ ചെയർമാൻ ഡോ. കെ ശിവൻ, വിഎസ‌്എസ‌്സി ഡയറക്ടർ ഡോ. എസ‌് സോമനാഥ‌്, സാറ്റ‌ലൈറ്റ‌് സെന്റർ ഡയറക്ടർ പി കുഞ്ഞികൃഷ‌്ണൻ, എൽപിഎസ‌്സി ഡയറക്ടർ എസ‌് നാരായണൻ, ഷാർ ഡയറകടർ എസ‌് പാണ്ഡ്യൻ, ഐഐഎസ‌്‌യു ഡയറക്ടർ ഡി സാം ദയാൽ യാദവ‌് തുടങ്ങിയവർ വിക്ഷേപണത്തിന‌് നേതൃത്വം നൽകി. ആർ ഹട്ടനായിരുന്നു മിഷ‌ൻ ഡയറക്ടർ.



from Kerala || Deshabhimani ​Online ​News https://ift.tt/2DQ0y7k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages