കൊടുമൺ > ശബരിമലയിൽ വിശ്വാസത്തിന്റെ മറവിൽ ആക്രമണം നടത്തുന്ന ആർഎസ്എസ്, ബിജെപി കലാപകാരികളോട് വിടപറഞ്ഞ് നിരവധി പ്രവർത്തകർ സിപിഐ എമ്മിലേക്ക‌്. പാർടിയുമായി ബന്ധപ്പെട്ട‌് പ്രവർത്തിക്കാൻ പുതുതായി കടന്നുവന്ന പ്രവർത്തകർക്ക‌് കൂടൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുറിഞ്ഞകൽ ജങ‌്ഷനിൽ സ്വീകരണം നൽകി. യോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.
കൂടൽ, മുറിഞ്ഞകൽ, പാക്കണ്ടം പ്രദേശങ്ങളിലെ 30 പേരും അവരുടെ കുടുംബാംഗങ്ങളുമാണ‌് സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. വർഷങ്ങളായി ആർഎസ്എസിന്റെയും ബിജെപിയുടെയും അവരുടെ തൊഴിലാളി സംഘടനയുടെയും പ്രാദേശിക നേതാക്കളും സജീവ പ്രവർത്തകരാണ‌് ആർഎസ്എസ് വിട്ടവർ. കേന്ദ്ര സർക്കാർ തുടർന്ന് വരുന്ന രാഷ്ട്രീയ നിലപാടുകളോടുള്ള സാധാരണ ജനങ്ങളുടെ പ്രതിഷേധം കൂടിയാണിതെന്ന് പുതുതായി പാർടിയിലെത്തിയവർ പറഞ്ഞു.
മുറിഞ്ഞകൽ ജങ‌്ഷനിൽ ചേർന്ന യോഗത്തിൽ കൂടൽ ലോക്കൽ സെക്രട്ടറി ടി എൻ സോമരാജൻ അധ്യക്ഷനായി. കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, ഏരിയ കമ്മിറ്റിയംഗം കെ ചന്ദ്രബോസ്, ഡോ. കെ പി വിശ്വനാഥൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതിശ്രീ, ആർ ശാന്തൻ എന്നിവർ സംസാരിച്ചു. പി എൻ സുനിൽ കുമാർ സ്വാഗതം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2RfgzYm
via IFTTT
No comments:
Post a Comment