ഹരിപ്പാട്> ബൈക്ക് മിനിലോറിയുമായി കൂട്ടിയിടിച്ച് തീപടർന്ന് രണ്ട് എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ മരിച്ചു. കോയമ്പത്തുരിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മാവേലിക്കര കല്ലുമല ഉമ്പർ നാട് നടപ്പള്ളിൽ സുധാകുമാരിയുടെ മകൻ ശങ്കർ (20), ചെങ്ങന്നൂർ മുളക്കുഴ കിരൺ നിവാസിൽ ഉണ്ണികൃഷ്ണന്റെ മകൻ കിരൺ കൃഷ്‌ണ (21) എന്നിവരാണ് മരിച്ചത് . വ്യാഴാഴ്ച രാവിലെ 6.30 ന് ദേശീയ പാതയിൽ ഹരിപ്പാടിന് തെക്ക് സൗഗന്ധിക ഹോട്ടലിനു സമീപമായിരുന്നു അപകടം
ബുള്ളറ്റ്ബൈക്ക് മിനിലോറിയിലിടിച്ച് തീ പടർന്ന് പിടിച്ച് ശങ്കർ സംഭവ സ്ഥലത്തു തന്നെ മരിച്ചു.കിരൺ കൃഷ്ണ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരിച്ചത്.
കോയമ്പത്തൂർ കർപ്പക്കത്ത എഞ്ചിനിയറിംഗ് കോളജിലെ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിദ്യാർഥികളാണിരുവരും
നാലു പേർ രണ്ടു ബൈക്കുകളിലായി ബുധനാഴ്ച രാത്രി 10 മണിയോടെയാണ് നാട്ടിലേക്ക് പുറപ്പെട്ടത്.ശങ്കറിന്റെ മൃതദേഹം ഹരിപ്പാടു താലൂക്കാശുപത്രിയിലേയും കിരൺ കൃഷ്ണയുടേത് വണ്ടാനം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.
from Kerala || Deshabhimani Online News https://ift.tt/2OxOiKe
via IFTTT
No comments:
Post a Comment