നെയ്യാറ്റിന്‍കരയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം: 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; കേസ് എസ്‌പി കെ എം ആന്റണി അന്വേഷിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

നെയ്യാറ്റിന്‍കരയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം: 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; കേസ് എസ്‌പി കെ എം ആന്റണി അന്വേഷിക്കും

തിരുവനന്തപുരം > നെയ്യാറ്റിന്‍കരയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌‌‌പെന്‍ഡ് ചെയ്തു. സനലിനെ ആശുപത്രിയിലെത്തിക്കാന്‍ വീ‌ഴ്‌ച വരുത്തിയ പൊലീസുകാരെയാണ്  സസ്‌പെന്‍ഡ് ചെയ്തത്. സിപിഒമാരായ സജീഷ് കുമാര്‍, ഷിബു എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. രണ്ടു പേരും നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്.

സനലിന്റെ കൊലപാതക്കേസില്‍ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ച് എസ്‌പി കെ എം ആന്റണിക്ക് നല്‍കി ഉത്തരവായി. സംഭവത്തിന് നെയ്യാറ്റിന്‍കര ഡിവൈഎസ്‌‌പി ബി ഹരികുമാറിനെതിരെ ചൊവ്വാ‌ഴ്ച കൊലകുറ്റത്തിന് കേസെടുത്തിരുന്നു.  ഒളിവില്‍ ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.  ഡിവൈഎസ്‌പി രാജ്യംവിടാതിരിക്കാന്‍ ഉടന്‍ ലുക്കൗട്ട് നോട്ടീസ്  പുറപ്പെടുവിക്കും. ഇയാളുടെ ബാങ്ക്  അക്കൗണ്ടുകളും മരവിപ്പിക്കും. മൊബൈല്‍ഫോണ്‍ വിവരങ്ങളും പരിശോധിക്കുന്നുണ്ട്.

ഒളിവില്‍ പോയ ഡിവൈഎസ്‌പിക്കായി ബുധനാഴ്ച തമിഴ്നാട്ടിലടക്കം അന്വേഷണ സംഘം തെരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.  സംഭവം നടന്ന പ്രദേശത്തെ ജ്വല്ലറിയില്‍നിന്നും മറ്റൊരു കടയില്‍നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധനക്കായി ഫോറന്‍സിക് വിദഗ്ധന് കൈമാറി.

ബുധനാഴ്ച രാത്രിയോടെയാണ് റൂറല്‍ എസ്‌‌പി അശോക് കുമാറിന്റെ  റിപ്പോര്‍ട്ടിനെ തുടര്‍ന്ന്  അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഉത്തരവിറക്കിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/2JMnxRF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages