ചിത്തിര ആട്ടപൂജ നാളിൽ ശബരിമലയിൽ വന്നവർ ആചാരം ലംഘിച്ചതായി ശബരിമല മുൻ മേൽശാന്തി പെരികമന ശങ്കര നാരായണൻ നമ്പൂതിരി പറഞ്ഞു. ഇരുമുടിക്കെട്ടും ദീക്ഷയുമില്ലാതെ പതിനെട്ടാം പടി ചവിട്ടിയവർ ആചാരലംഘനമാണ് നടത്തിയത്. വ്രതനിഷ്ഠയില്ലാതെ ശബരിമലയിൽ പോകുന്നത് ശരിയായ നടപടിയല്ല. ചിത്തിര ആട്ടനാളിൽ ദീക്ഷയില്ലാതെയാണ് ബഹുഭൂരിപക്ഷം പേരെയും ശബരിമലയിൽ കണ്ടത്.
പലകാലങ്ങളിലായി ആചാരങ്ങളിൽ വലിയമാറ്റം ശബരിമലയിൽ ഉണ്ടായിട്ടുണ്ട‌്. മകരസംക്രമ ദിവസമേ ശബരിമലയിൽ ദർശനം പാടുള്ളൂവെന്നാണ് ഭൂതനാഥോപാഖ്യാനത്തിൽ പറയുന്നത്. ധ്യാനനിദ്രയിൽനിന്ന് ധർമശാസ്താവ് ഈ ദിവസം ഉണരുന്നുവെന്നാണ് സങ്കൽപം.
ഉത്തരായണ സംക്രമസമയത്ത് തിരുവാഭരണം ചാർത്തി പൂജചെയ്യുമ്പോൾ അയ്യപ്പനെ തൊഴുതാലേ തീർഥാടനത്തിന്റെ ഫലം ലഭിക്കൂവെന്നും വിശ്വസിക്കുന്നു. ഇന്ന് മണ്ഡലകാലത്തും മാസപൂജക്കുമെല്ലാം നട തുറക്കുന്നുണ്ട്. അങ്ങനെ കാലോചിതമായ ചില മാറ്റങ്ങൾ ശബരിമലയിലുമുണ്ടായിട്ടുണ്ട്. ധർമശാസ്താവ് എന്ന മൂർത്തീസങ്കൽപത്തിലാണ് ശബരിമലയിൽ പൂജചെയ്യുന്നതെന്നും 40 വർഷമായി വ്രതമെടുത്ത് ശബരിമലക്ക് പോകുന്ന പെരികമന നമ്പൂതിരി പറഞ്ഞു.
ക്ഷേത്രം അടച്ചുപൂട്ടാൻ തന്ത്രിക്ക് ആവില്ല. മേൽശാന്തിക്കാണ് ശ്രീകോവിലിന്റെയും ദൈനംദിനകാര്യങ്ങളുടെയും പൂർണ അധികാരം. മേൽശാന്തിക്ക് മുകളിൽതന്നെയാണ് തന്ത്രിയുടെ സ്ഥാനം. എന്നാൽ ശ്രീകോവിലിലെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നതിന്റെ ഉത്തരവാദിത്തം മേൽശാന്തിക്കാണ്. ക്ഷേത്രം അശൗച്യത്തിലേ നട അടക്കാൻ കഴിയൂ. അപ്പോഴും അടച്ചുപൂട്ടുകയല്ല. പരിഹാരത്തിനായി നട തുറന്ന് ശുദ്ധിക്രിയകൾ നിർവഹിക്കുകയാണ് ചെയ്യേണ്ടത‌്. ഇരുമുടിക്കെട്ടില്ലാതെ പടിപൂജാ സമയത്തും തിരുവാഭരണം വരുമ്പോഴും തന്ത്രി, മേൽശാന്തി, പരികർമികൾ എന്നിവർക്ക് പടികയറാൻ അധികാരമുണ്ട‌്.രാഹുൽ ഈശ്വർ പറഞ്ഞത് പലതും വിഡ്ഢിത്തമാണ്. നമ്മൾതന്നെ ദോഷംചെയ്താൽ യുവതീ പ്രവേശത്തെ എതിർക്കുന്നതിന്റെ യുക്തിയെന്താണ്. പതിനെട്ടാം പടിക്ക് താഴെ സിനിമാ ഷൂട്ടിങ‌് നടത്തിയതിന് റാന്നി കോടതി നേരത്തെ പിഴശിക്ഷ വിധിച്ചിട്ടുണ്ട്.
കോടതിവിധിക്ക് അതിന്റേതായ പ്രധാന്യമുണ്ട്. സുപ്രീംകോടതി ഭരണഘടനാപരമായ കാര്യങ്ങൾ മാത്രം പരിഗണിച്ചാണിപ്പോൾ വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതി പുറപ്പെടുവിച്ച വിധി സംസ്ഥാന സർക്കാറിന്റേതാണെന്ന മട്ടിൽ അവതരിപ്പിക്കുന്നതും ശരിയല്ല. 2002 –- -03 വർഷം മേൽശാന്തിയായിരുന്ന അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2PO5VKn
via IFTTT
No comments:
Post a Comment