ആര്‍ദ്രം: 155 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ പൂര്‍ത്തിയായി എല്ലാ മെഡിക്കല്‍ കോളേജ് ഒ.പി.കളും രോഗീസൗഹൃദം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 22, 2018

ആര്‍ദ്രം: 155 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ പൂര്‍ത്തിയായി എല്ലാ മെഡിക്കല്‍ കോളേജ് ഒ.പി.കളും രോഗീസൗഹൃദം

തിരുവനന്തപുരം> ആര്‍ദ്രം മിഷന്‍റെ ഭാഗമായി സംസ്ഥാനത്തെ 155 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി വികസിപ്പിച്ചു. എട്ടു കേന്ദ്രങ്ങള്‍ നിര്‍മാണഘട്ടത്തിലാണ്. ഈ സാമ്പത്തിക വര്‍ഷം (2018-2019) 503 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റാനാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കുവേണ്ടി 2017-18-ല്‍ 830 തസ്തികകള്‍ കൂടുതലായി സൃഷ്ടിച്ചു. സംസ്ഥാന ചരിത്രത്തില്‍ റെക്കോഡാണിത്. പുതിയ തസ്തികകളില്‍ 340 എണ്ണം സ്റ്റാഫ് നഴ്സിന്‍റെയും 170 ഡോക്ടര്‍മാരുടെതും 170 ലാബ് ടെക്നീഷ്യന്‍മാരുടെയും 150 ഫാര്‍മസിസ്റ്റുകളുടെതുമാണ്.

ആര്‍ദ്രം മിഷന്‍റെ പ്രവര്‍ത്തനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം അവലോകനം ചെയ്തു. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പ്രവര്‍ത്തനപുരോഗതി വിശദീകരിച്ചു. കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ഒപിയിലെത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷവും ഒ.പി. പ്രവര്‍ത്തിക്കുന്നത് സാധാരണ തൊഴിലാളികള്‍ക്ക് വലിയ സഹായമായിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളിലും നഴ്സുമാരുടെ പ്രാഥമിക ചെക്കപ്പിന് ശേഷമാണ് രോഗികളെ ഡോക്ടര്‍ പരിശോധിക്കുന്നത്.

വിഷാദരോഗികകളെ കണ്ടെത്താനുളള 'ആശ്വാസം' പദ്ധതി നല്ല ഫലം ചെയ്യുന്നുണ്ട്. എല്ലാ മാനസിക രോഗങ്ങളുടെയും പരിശോധനയും ചികിത്സയും ആരംഭിച്ചു. 104 കേന്ദ്രങ്ങളില്‍ 4,690 രോഗികളെ പുതുതായി കണ്ടെത്തി ചികിത്സിക്കുന്നു. 'ശ്വാസ്' പദ്ധതി പ്രകാരം ആസ്തമയുടെയും ശ്വാസകോശരോഗങ്ങളുടെയും നിര്‍ണയവും ചികിത്സയും 68 കേന്ദ്രങ്ങളില്‍ ആരംഭിച്ചു.

സംസ്ഥാനത്തെ എട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ഔട്ട് പേഷ്യന്‍റ് വിഭാഗം രോഗീസൗഹൃദമായി മാറ്റിയെടുത്തു. രോഗികള്‍ക്ക് കാത്തുനില്‍പ്പില്ലാതെ കൃത്യമായി ചികിത്സ ലഭിക്കാന്‍ ഇതുവഴി കഴിയുന്നു.

ആര്‍ദ്രം മിഷന്‍റെ ഭാഗമായി ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിനും പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. 2017-18 വര്‍ഷം പ്രമേഹമുളള 61,983 പേരെയും രക്താതിസമ്മര്‍ദമുളള 90,016 പേരെയും ഇതു രണ്ടുമുളള 27,704 പേരെയും കണ്ടെത്തി. സംസ്ഥാനത്ത് ഇപ്പോള്‍ 24.5 ലക്ഷം പ്രമേഹ രോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നുണ്ട്. രക്താതിസമ്മര്‍ദമുളള രോഗികള്‍ 27.8 ലക്ഷം വരും. ഈ രണ്ട് ജീവിതശൈലീരോഗങ്ങളും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കാന്‍സര്‍, പക്ഷാഘാതം മുതലായ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ഫലപ്രദമായ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. 20 ജില്ലാ കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2018-19 ല്‍ 28 താലൂക്ക് ആശുപത്രികള്‍ വികസിപ്പിച്ച് രോഗീസൗഹൃദമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ-ജനറല്‍ ആശുപത്രികളിലെ ഔട്ട് പേഷ്യന്‍റ് വിഭാഗവും മെച്ചപ്പെടുത്തി രോഗീസൗഹൃദമാക്കുകയാണ്. 13 ആശുപത്രികളില്‍ ഇതിനുളള നടപടികള്‍ ആരംഭിച്ചു.

യോഗത്തില്‍ മന്ത്രിമാരായ കെ.കെ. ശൈലജ, ഡോ. തോമസ് ഐസക് എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസ് ഉള്‍പ്പെടെയുളള പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2KrGadI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages