തൃപ്പൂണിത്തുറ > സോഷ്യൽ മീഡിയയിൽ സംഘപരിവാറിന്റെ പോരാളിയായി വിലസിയ വയലിൻ അധ്യാപകൻ 14 വയസ്സുള്ള വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ‌്റ്റിൽ. തെക്കുംഭാഗം ദേവീകൃപയിൽ രാഹുൽ ബി മേനോനെ (28)യാണ് തൃപ്പൂണിത്തുറ എസ്‌ഐ കെ ആർ ബിജു അറസ്റ്റ് ചെയ്‌തത്. ട്യൂഷൻ കേന്ദ്രങ്ങളിലും വീടുകളിലുമെത്തി വയലിൻ ക്ലാസുകൾ നടത്തിവന്ന ഇയാൾ സ‌്‌കൂൾ വിദ്യാർഥിനിയെ കാറിൽ കയറ്റി കൊണ്ടുപോയാണ് പീഡനത്തിന‌് ഇരയാക്കിയതെന്ന‌് പൊലീസ് പറഞ്ഞു.
വിദ്യാർഥികളുടെ സുരക്ഷയ‌്‌ക്കായി സ്‌കൂൾതലത്തിൽ പ്രവർത്തിക്കുന്ന സുരക്ഷാസമിതിയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ശബരിമലയിലെ സുപ്രീംകോടതി വിധിക്കെതിരെ സോഷ്യൽ മീഡിയയിൽ വാദം നടത്തിയിരുന്ന രാഹുൽ, പൊലീസ് പിടിയിലായതോടെ ഫെയ‌്സ് ബുക്ക് അക്കൗണ്ട് ബ്ലോക്ക‌് ചെയ്‌തിരിക്കുകയാണ്. രാഹുലിന്റെ അച്ഛനും വിശ്വഹിന്ദു പരിഷത്തിന്റെ സജീവപ്രവർത്തകനാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ‌് ചെയ്‌തു.
from Kerala || Deshabhimani Online News https://ift.tt/2Qh54yX
via IFTTT
No comments:
Post a Comment