സന്നിധാനത്ത് 100 പേരെ നിർത്താൻ ആർഎസ‌്എസ‌്; ഗൂഢപദ്ധതിയുമായി സംഘപരിവാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

സന്നിധാനത്ത് 100 പേരെ നിർത്താൻ ആർഎസ‌്എസ‌്; ഗൂഢപദ്ധതിയുമായി സംഘപരിവാർ

ശബരിമല
മണ്ഡല–- മകരവിളക്ക‌് തീർഥാടനകാലത്തിന് ശനിയാഴ്ച തുടക്കമാകുന്നതോടെ സന്നിധാനത്ത് തങ്ങാൻ ഗൂഢപദ്ധതിയുമായി സംഘപരിവാർ. ഓരോ പ്രാന്ത്യയിൽ(മേഖല)നിന്നും ദിവസവും 100 പേർ നിത്യപൂജ മുൻകൂട്ടി രജിസ്റ്റർ ചെയ്യാനാണ് നിർദേശം. കാശടച്ച് പൂജ രജിസ്റ്റർ ചെയ്യുന്നവർക്ക് സന്നിധാനത്ത് 28 മണിക്കൂർ തങ്ങാം. ഇത‌് മുതലെടുത്ത‌് യുവതികൾ വരുന്നത‌് നിരീക്ഷിക്കാമെന്നാണ‌് കണക്കുകൂട്ടൽ.

ബിജെപി ദേശീയ വക്താക്കളിൽ ഒരാളായ എംപി ചൊവ്വാഴ്ച തിരുവനന്തപുരം നഗരത്തിലെ ഒരു ഹോട്ടലിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. ആഡ്രപ്രദേശിലെ രാജമുദ്രി, ഗോദാവരി, തമിഴ്നാട്ടിലെ ചെന്നൈ റോയപ്പേട്ട, മധുരൈ, ഇടുക്കിയോട് ചേർന്ന തേനി, കർണാടകത്തിലെ ദക്ഷിണ മംഗളൂരു, തലപ്പാടി, ഉള്ളാൾ എന്നിവിടങ്ങളിലെ സംഘപരിവാർ പ്രവർത്തകരെ ഇതിനായി എത്തിക്കും. ഈ സംഘത്തെ തിരുവനന്തപുരത്തുനിന്ന‌് ടെമ്പോ ട്രാവലറിലും ബാക്കിയുള്ള 112 പേരെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്നും വടശേരിക്കരയിൽ എത്തിച്ചു. വടശേരിക്കര, പൂവത്തുംമൂട്, റാന്നി-പെരുനാട് ജങ‌്ഷൻ എന്നിവിടങ്ങളിൽ കേന്ദ്രീകരിക്കാനാണ് നിലവിൽ നിർദേശം.

നിസ്സാര കാരണങ്ങളുടെ പേരിൽ പ്രശ്നമുണ്ടാക്കുക, വാഹന നിയമം തെറ്റിച്ച് ഓടിക്കുക എന്നീ നിർദേശങ്ങളും ഈ ആർഎസ്എസുകാർക്കുണ്ട്.  കഴിഞ്ഞതവണ കെഎസ്ആർടിസി സർവീസിന്റെ പേരിൽ ഇതര സംസ്ഥാനക്കാർ നടത്തിയ ബഹളം ഇത്തവണ നിലയ്ക്കൽ ബേസ് ക്യാമ്പിൽ നടത്തണമെന്നും നേതാവ് ആവശ്യപ്പെട്ടു. 21 ദിവസം തുടർച്ചയായി നടത്താനാണ് നിർദേശം. 21 ദിവസം കഴിയുമ്പോൾ ഡിസംബർ ആറിന‌് അയോധ്യ വിഷയം കൂടി ഉയർത്തി സമരം സജീവമാക്കി നിലനിർത്താനാണ‌് സംഘപരിവാർ നേതൃത്വം തീരുമാനിച്ചത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2DpeGnR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages