തിരുവനന്തപുരം > അയല്‍ സംസ്ഥാനങ്ങളില്‍ എച്ച്1 എന്‍1 കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശബരിമലയില്‍ പ്രത്യേകജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. തീര്‍ഥാടകരില്‍ കൂടുതലും ഇതരസംസ്ഥാനത്തുള്ളവരായതിനാല്‍ അതുംകൂടി മുന്നില്‍ കണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനം നടത്തും. രോഗലക്ഷണം ഉള്ളവര്‍ ശബരിമലയാത്ര മാറ്റിവയ്ക്കണമെന്ന് ആരോഗ്യ വകുപ്പ് മറ്റ് സംസ്ഥാനങ്ങളോട് രേഖാമൂലം ആവശ്യപ്പെടും.
പനി, ജലദോഷം, തൊണ്ടവേദന, ചുമ എന്നീ ലക്ഷണങ്ങളോടെ എത്തുന്നവരെ ചികിത്സിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ഇതിനായി പമ്പ മുതല്‍ സന്നിധാനംവരെ സജ്ജമാക്കിയ 16 ഓളം ചികിത്സാസഹായ കേന്ദ്രങ്ങളും ഉപയോഗിക്കാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ആറ് ഭാഷകളായി തയ്യാറാക്കിയ ലഘുലേഖകളും നല്‍കുന്നുണ്ട്. പമ്പ, സന്നിധാനം, നിലക്കല്‍, ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ മൈക്ക് സന്ദേശവും നല്‍കുന്നു. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍സ്റ്റോറുകളിലും മരുന്നുകള്‍ സംഭരിക്കാനും നിര്‍ദേശം നല്‍കി.
from Kerala || Deshabhimani Online News https://ift.tt/2KupSkw
via IFTTT
No comments:
Post a Comment