ശബരിമലയിലെ സ‌്ത്രീപ്രവേശന വിഷയത്തിൽ പ്രത്യക്ഷസമരത്തിനിറങ്ങിയ ബിജെപി നിലപാടിൽ പാർടിക്കുള്ളിലും എൻഡിഎ കക്ഷികൾക്കിടയിലും ഭിന്നത. ആദിവാസി ഗോത്രസഭാ നേതാവ‌് സി കെ ജാനു, മുതിർന്ന ബിജെപി നേതാവ‌് പി പി മുകുന്ദൻ എന്നിവർ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നു. എസ‌്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ശക്തമായ വിയോജിപ്പ‌് പ്രകടിപ്പിച്ചു.
ശബരിമല പ്രശ‌്നം രാഷ്ട്രീയനേട്ടം കൊയ്യാൻ ഉപയോഗിക്കണമെന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത‌് ഷായുടെ രഹസ്യനിർദേശത്തിന‌് പിന്നാലെയാണ‌് വെള്ളാപ്പള്ളിയും മുകുന്ദനും ജാനുവും ഇതിലുള്ള പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചത‌്. തിങ്കളാഴ‌്ച ബിജെപി കോർ കമ്മിറ്റിയും ദേശീയ ജനാധിപത്യ സഖ്യത്തിന്റെ യോഗവും കൊച്ചിയിൽ വിളിച്ചുചേർത്തു. ബിഡിജെഎസ‌് നേതാവ‌് തുഷാർ വെള്ളാപ്പള്ളിയും മറ്റും എൻഡിഎ യോഗത്തിൽ പങ്കെടുത്തിരുന്നു.
പന്തളം മുതൽ സെക്രട്ടറിയറ്റ‌് വരെ മാർച്ച‌് നടത്താനുള്ള തീരുമാനം ഈ യോഗത്തിലാണ‌് എടുത്തത‌്. അമിത‌് ഷായുടെ രഹസ്യനിർദേശം സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള യോഗത്തിൽ വിശദീകരിച്ചു. തുടർന്നാണ‌് സമരം ശക്തമാക്കാൻ തീരുമാനിച്ചത‌്.
ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം ബിജെപിക്ക‌് ലഭിക്കുമെന്ന‌് പറയാനാകില്ലെന്ന‌് മുതിർന്ന നേതാവ‌് പി പി മുകുന്ദൻ പറഞ്ഞത‌് നേതൃത്വത്തിന്റെ നീക്കത്തിന‌് തിരിച്ചടിയായി. ബിജെപിയിലെ ആദിവാസി പിന്നോക്കവിഭാഗം പ്രവർത്തകരും ഇപ്പോഴത്തെ നീക്കത്തിന‌് എതിരാണ‌്.
ശബരിമല പ്രശ‌്നം തെരഞ്ഞെടുപ്പ‌് വരെ നീട്ടിക്കൊണ്ടുപോകാനുള്ള രഹസ്യതന്ത്രമാണ‌് ഇപ്പോൾ ബിജെപി കേന്ദ്രങ്ങൾ ആവിഷ‌്കരിക്കുന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2PlKqgM
via IFTTT
No comments:
Post a Comment