ഇ വാർത്ത | evartha
തന്നെ വധിക്കാന്‍ ഇന്ത്യൻ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതായി ശ്രീലങ്കന്‍ പ്രസിഡന്റ്.
കൊളംബോ: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ തന്നെ വധിക്കാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് എം. സിരിസേന.കാബിനറ്റ് യോഗത്തില്‍ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞതായി ദ ഹിന്ദുവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിഞ്ഞിട്ടാണോ ഇതെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഹയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടു മുമ്പായാണ് സിരിസേനയുടെ ആ ആരോപണം. എന്നാല്‍ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2RU5r3J
via IFTTT
No comments:
Post a Comment