മരണം വരെ സംഭവിക്കാവുന്ന ഗുരുരതരോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തി ഓസീസ് ക്രിക്കറ്റ് താരം. - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

മരണം വരെ സംഭവിക്കാവുന്ന ഗുരുരതരോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തി ഓസീസ് ക്രിക്കറ്റ് താരം.

ഇ വാർത്ത | evartha
മരണം വരെ സംഭവിക്കാവുന്ന ഗുരുരതരോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തി ഓസീസ് ക്രിക്കറ്റ് താരം.


ഓസ്‌ട്രേലിയയുടെ ഓള്‍റൗണ്ടര്‍ ജോണ്‍ ഹേസ്റ്റിങ്‌സാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടെന്നും ഇത് മാരകമായേക്കുമെന്നും മുപ്പത്തിരണ്ടുകാരനായ ഹേസ്റ്റിങ്‌സ് പറയുന്നു. വിശദമായ പരിശോധനക്ക് വിധേയനായെങ്കിലും രോഗത്തിന്റെ കാരണം ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല.

ഓസീസിനായി 29 ഏകദിനങ്ങളിലും ഒമ്പത് ടി ട്വന്റി മത്സരങ്ങളിലും കളിച്ചിട്ടുള്ള ഹേസ്റ്റിങ്‌സ് അടുത്തിടെ ഏകദിനങ്ങളില്‍ നിന്നും ചതുര്‍ദിന മത്സരങ്ങളില്‍ നിന്നും വിരമിച്ചിരുന്നു. സിഡ്‌നി സിക്‌സേഴ്‌സുമായി കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സ്റ്റിന്റെ താരമായിരുന്നു ഹേസ്റ്റിങ്‌സ്.

ഏഴു വര്‍ഷമാണ് മെല്‍ബണ്‍ സ്റ്റാര്‍സില്‍ താരം കളിച്ചത്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേയും താരമായിരുന്നു ഹേസ്റ്റിങ്‌സ്. ബൗളറെന്ന നിലയില്‍ ക്രിക്കറ്റ് കളിക്കുന്നത് തുടരുകയാണെങ്കില്‍ മരണം വരെ സംഭവിക്കുമെന്നും ഓസീസ് താരത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബൗള്‍ ചെയ്യാന്‍ തുടങ്ങുമ്പോഴൊക്കെ ചുമച്ച് രക്തം ഛര്‍ദ്ദിക്കുന്ന അവസ്ഥയിലാണ് താരം. ഇതോടെ ഹേസ്റ്റിങ്‌സിന്റെ ക്രിക്കറ്റ് കരിയര്‍ തന്നെ ചോദ്യചിഹ്നമായിരിക്കുകയാണ്.

ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സുമായി കരാറൊപ്പിട്ടിട്ടുണ്ടെങ്കിലും ഹേസ്റ്റിങ്‌സ് കളിക്കാനിറങ്ങില്ല. കഴിഞ്ഞ നാലഞ്ച് മാസമായി എനിക്ക് ഈ അസുഖമുണ്ട്. വളരെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഞാനെപ്പോഴൊക്കെ ബോള്‍ ചെയ്യാനായി തയ്യാറെടുക്കുന്നോ അപ്പോഴെല്ലും ചുമച്ച് രക്തം ഛര്‍ദ്ദിക്കുകയാണ്.

ഈ വര്‍ഷം എനിക്ക് ബൗള്‍ ചെയ്യാന്‍ കഴിയില്ലെന്നുറപ്പാണ്. ഈ രോഗാവസ്ഥ മറികടക്കാനായാല്‍ എനിക്ക് തിരിച്ചുവരാനാകും. പക്ഷേ ഡോക്ടര്‍മാര്‍ക്ക് ഒരു തീരുമാനം പറയാനാകുന്നില്ല. ഗ്രൗണ്ടില്‍ രക്തം ഛര്‍ദ്ദിക്കുന്ന അവസ്ഥയുണ്ടാകില്ലെന്നോ ഇത് മാറാരോഗമല്ലെന്നോ ഉറപ്പുനല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുന്നില്ല. ഇതെന്ന തകര്‍ത്തുകളയുന്ന കാര്യമാണ്. ഇപ്പോള്‍ ഞാന്‍ രോഗവുമായി പൊരുത്തപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2QNiiDp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages