നെടുങ്കണ്ടം > ഒന്നാം ക്ലാസ് വിദ്യാര്‍ഥി മലവിസര്‍ജനം നടത്തിയതില്‍ അരിശംപൂണ്ട്, മലം പാഠപുസ്തകത്തിനൊപ്പം പൊതിഞ്ഞ് ബാഗിനുള്ളില്‍ വീട്ടിലേക്ക് കൊടുത്തയച്ചു സ്വകാര്യ സ്‌കൂള്‍ അധികൃതരുടെ പ്രതികാരം. ഇതോടെ മനോവിഷമത്തിലായ കുട്ടി സ്‌കൂളില്‍ പോവാന്‍ വിമുഖത കാട്ടുന്നു. നെടുങ്കണ്ടം എസ്ഡിഎ സ്‌കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
തൂക്കുപാലത്തു നിന്ന് രാവിലെ 8.10ന് സ്‌കൂള്‍ ബസില്‍ പോകുന്ന വിദ്യാര്‍ഥി അഞ്ച് മണിക്കാണ് വീട്ടില്‍ തിരികെ എത്തുന്നത്. സംഭവ ദിവസം നാല് മണിയോടെ സ്‌കൂളില്‍ നിന്നു കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് കുട്ടി നിക്കറിനുള്ളില്‍ മല വിസര്‍ജനം നടത്തിയെന്നും ഉടന്‍ സ്‌കൂളില്‍ എത്തണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ജീപ്പ് ഡ്രൈവറായ പിതാവ് കമ്പത്തുനിന്ന് ഓട്ടം പോയി തിരികെ വരികയാണെന്നും മാതാവ് സ്ഥലത്തില്ലെന്നും അറിയിച്ചു.
നിലവില്‍ പ്ലേ സ്‌കൂള്‍ മുതലുള്ള സ്‌കൂളില്‍ ആയമാര്‍ ഇല്ലേയെന്നും ഉടന്‍ പരിഹാരത്തിന് അവരുടെ സഹായം ലഭിക്കില്ലേയെന്നും പിതാവ് അധികൃതരോട് ചോദിച്ചു. എന്നാല്‍ ഇനി നിങ്ങള്‍ വരേണ്ടതില്ല, ഞങ്ങള്‍ ശരിയാക്കാമെന്ന് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ ഫോണ്‍ കട്ടാക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ ബാഗിനുള്ളില്‍ നിക്കറും മലവും പൊതിഞ്ഞ് പുസ്തകത്തോടൊപ്പം കൊടുത്ത് വിട്ടെന്നാണ് മാതാപിതാക്കളുടെ പരാതി. കുട്ടിയെ കഴുകി വൃത്തിയാക്കാതെ മറ്റൊരു നിക്കറും ധരിപ്പിച്ചിരുന്നു.
മറ്റ് കുട്ടികളോടൊപ്പം ഇരുത്തിയ കുട്ടിയുടെ വസ്ത്രത്തില്‍ നിന്നും ബാഗില്‍ നിന്നും ദുര്‍ഗന്ധം ഉയര്‍ന്നതോടെ മറ്റ് കുട്ടികള്‍ കളിയാക്കി. സംഭവത്തിനു ശേഷം കുട്ടി സ്‌കൂളില്‍ പോകാന്‍ വിസമ്മതിക്കുകയാണ്. ഏറെ സൗകര്യങ്ങള്‍ ഉള്ള സ്‌കൂളില്‍ കൊച്ചു കുട്ടികള്‍ക്ക് ഉണ്ടാവുന്ന ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കുട്ടിയുടെ പിതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കുമെന്നും കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2NiMtjE
via IFTTT
No comments:
Post a Comment