ന്യൂഡൽഹി> ശബരിമലയിൽ സ്ത്രീപ്രവേശന വിധിക്കെതിരെ തന്ത്രി കുടുംബം സുപ്രീംകോടതിയിൽ പുന:പരിശോധനാ ഹർജി നൽകി. കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര് എന്നിവരാണ് ഹർജി നൽകിയത്.
ആചാരങ്ങളും വിശ്വാസങ്ങളും കണക്കിലെടുക്കാതെയാണ് സുപ്രീംകോടതി വിധിയെന്നും ക്ഷേത്രത്തിന്റെ ആചാര അനുഷ്ഠാനങ്ങളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം തന്ത്രി കുടുംബത്തിനാണെന്നും ഹർജിയിൽ പറയുന്നു. വിഗ്രഹത്തിന് അവകാശമുണ്ടെന്നും വിഗ്രഹാരാധന ഹിന്ദുമതത്തിൽ അനിവാര്യമാണെന്നും ഹർജിയിൽ പറയുന്നുണ്ട്.
സ്ത്രപ്രേവേശന വിധിക്കെതിരെ എൻഎസ്എസും പന്തളം കൊട്ടാരവും നേരത്തെ പുന: പരിശോധന ഹർജി നൽകിയിട്ടുണ്ട്. ഒക്ടോബർ 28ന് ശേഷമേ ഹർജി പരിഗണിക്കൂ.
from Kerala || Deshabhimani Online News https://ift.tt/2yfQRLw
via IFTTT
No comments:
Post a Comment