ഇ വാർത്ത | evartha
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാറില്‍ ബൈക്ക് ഇടിച്ചു; പിന്നാലെ ചെന്ന പോലീസുകാരെ കറക്കി ‘ഫ്രീക്കന്‍’ പറപറന്നു

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സഞ്ചരിച്ച കാറില്‍ ബൈക്കിടിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ ആര്‍ഒ ജംഗ്ഷനില്‍ ആയൂര്‍ റോഡിലാണു സംഭവം. ആയൂര്‍ ഭാഗത്തു നിന്നും പുനലൂരിലേക്ക് പോയ മന്ത്രിയുടെ വാഹനത്തിന് എസ്‌കോര്‍ട്ട് പൊലീസ് വണ്ടി കടന്നു പോയ ഉടനേയാണ് ബൈക്ക് തട്ടിയത്.
ബൈക്ക് റോഡിന്റെ ഒരു വശത്ത് നിന്നും തിരിച്ച് റോഡില്‍ കയറവേയാണ് മന്ത്രിയുടെ വാഹനത്തില്‍ ഇടിച്ചത്. അപകടത്തെത്തുടര്‍ന്ന് കാര്‍ നിര്‍ത്തി മന്ത്രി പുറത്തിറങ്ങി. ഇടിച്ചതു മന്ത്രിയുടെ വാഹനത്തിലാണെന്നു തിരിച്ചറിഞ്ഞതോടെ ബൈക്ക് യാത്രികന്‍ അമിതവേഗത്തില്‍ സ്ഥലംവിട്ടു. പൊലീസുകാര്‍ പിന്നാലെ പാഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ഇടിയെ തുടര്‍ന്നു മന്ത്രിയുടെ വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് ഇളകിവീണു. നിസാരമായ കേടുപാടുകള്‍ ഉണ്ടായെങ്കിലും മന്ത്രി അതേ വാഹനത്തില്‍തന്നെ യാത്ര തുടരുകയായിരുന്നു. അതേസമയം മന്ത്രിയുടെ വാഹനത്തില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ബൈക്കിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവികള്‍ പരിശോധിക്കുന്നുണ്ട്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2IvSUPL
via IFTTT
No comments:
Post a Comment