ക്ഷേത്രങ്ങളെ കലാപകേന്ദ്രമാക്കാൻ ബിജെപി-കോൺഗ്രസ‌് നീക്കം: എ വിജയരാഘവൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

ക്ഷേത്രങ്ങളെ കലാപകേന്ദ്രമാക്കാൻ ബിജെപി-കോൺഗ്രസ‌് നീക്കം: എ വിജയരാഘവൻ

മാരാരിക്കുളം
ശബരിമല വിഷയത്തിൽ രാഷ‌്ട്രീയനേട്ടത്തിനായി വർഗീയതയെ ഇളക്കിവിട്ട‌് കേരളത്തെ തകർക്കാൻ അനുവദിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ക്ഷേത്രങ്ങളെ കലാപകേന്ദ്രങ്ങളാക്കി കേരളത്തിൻെറ സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കുകയാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ലക്ഷ്യം. മാരാരിക്കുളം രക്തസാക്ഷിദിന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 

ഇരട്ടക്കുട്ടികളെന്ന പോലെയാണ് ശ്രീധരൻപിള്ളയും ചെന്നിത്തലയും ശബരിമലവിധിയെ എതിർക്കുന്നത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞാൽ അത് രാജ്യത്തിന്റെ നിയമമാണ‌്. മുഖ്യമന്ത്രിക്ക‌ും സർക്കാരിനും അത് നടപ്പാക്കാതിരിക്കാൻ കഴിയില്ല.  സ‌്ത്രീകൾക്ക് തുല്യത വേണമെന്ന‌് ഉറപ്പിച്ചുപറയുന്ന പ്രസ്ഥാനം കമ്യൂണിസ‌്റ്റ‌് പാർടിമാത്രമാണ്. ശബരിമലയിലെ സ‌്ത്രീപ്രവേശനത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ‌്മൂലത്തിൽ ഹൈന്ദവ പണ്ഡിതരെ കമീഷനായി വയ‌്ക്കണമെന്നും നിർദേശിച്ചിരുന്നു. തലനാരിഴ കീറിയ വാദപ്രതിവാദങ്ങൾക്ക‌ുശേഷമാണ‌് സുപ്രീംകോടതി വിധി പറഞ്ഞത്. എൽഡിഎഫ‌് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ നരേന്ദ്രമോഡി സർക്കാരിന്റെ പിന്തുണയോടെ ആർഎസ്എസ് ഗൂഢാലോചന നടത്തുകയാണ്. കേന്ദ്ര സർക്കാരിന്റെ സമീപനം പരിശോധിച്ചാൽ ഇത‌് വ്യക്തമാകും. ഏറ്റവുമൊടുവിൽ പ്രളയക്കെടുതി നേരിട്ടപ്പോഴും കേരളത്തെ തകർക്കാൻ ശ്രമിച്ചു.

പ്രളയകാലംമുതൽ  ജനതയെ തെറ്റിദ്ധരിപ്പിക്കാനാണ‌് രമേശ് ചെന്നിത്തല ശ്രമിക്കുന്നത‌്. സർക്കാർ സാലറി ചലഞ്ച് പ്രഖ്യാപിച്ചപ്പോൾ കോടതിയിൽ പോയതും വസ‌്തുതയാണ‌്.  ജനങ്ങളോടാണ് ഈ വെല്ലുവിളി. നാടിനെ പിന്നോട്ടു നടത്താനുള്ള നീക്കങ്ങൾക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . പുന്നപ്ര വയലാർ രക്തസാക്ഷിവാരാചരണ കമ്മിറ്റി പ്രസിഡന്റ്ജി ക‌ൃഷ‌്ണപ്രസാദ് അധ്യക്ഷനായി.



from Kerala || Deshabhimani ​Online ​News https://ift.tt/2D83cph
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages