നിലയ്‌ക്കൽ > ശബരിമലയിലെ സ്‌ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കു നേരേ നിലയ്‌ക്കലിൽ വീണ്ടും ആർഎസ്‌എസ് അക്രമം. ന്യൂസ് 18, റിപ്പോർട്ടർ ചാനൽ പ്രതിനിധികൾ എത്തിയ വാഹനം അക്രമികൾ തകർത്തു. ഇന്ത്യാ ടുഡേ റിപ്പോർട്ടറെയും അക്രമികൾ ബസിൽ നിന്ന് ഇറക്കിവിട്ടു.
കെഎസ്‌ആർടിസി ബസിനും പൊലീസ് വാനിനും പ്രതിഷേധക്കാർ കല്ലെറിഞ്ഞു. ശബരിമലയിലെ സ്‌ത്രീ പ്രവേശനത്തിനെതിരെ സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധത്തിന്റെ മറവിൽ പ്രകോപനം സൃഷ്‌ടിക്കാനാണ് ആർഎസ്‌എസ് ശ്രമം. മാധ്യമപ്രവർത്തകർക്കുനേരേ നിരന്തരം ആക്രമണമഴിച്ചുവിടുകയാണ് ആർഎസ്‌എസ്. ഇന്ന് രാവിലെ റിപ്പബ്ലിക് ചാനൽ സംഘം സഞ്ചരിച്ചിരുന്ന വാഹനവും അടിച്ചു തകർത്തിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2COeZca
via IFTTT
No comments:
Post a Comment