ഇ വാർത്ത | evartha
നടിമാരെ ‘നടിമാര്‍’ എന്നല്ലാതെ വേറെ എന്താണ് വിളിക്കേണ്ടത്?: പാര്‍വതിയ്ക്ക് മറുപടിയുമായി നടന്‍ ബാബുരാജ്

എ.എം.എം.എയും ഡബ്ല്യു.സി.സിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന നിലപാടാണ് താന്‍ സ്വീകരിച്ചതെന്ന ഡബ്ല്യു.സി.സി അംഗം പാര്‍വതിയുടെ പ്രസ്താവന തെറ്റാണെന്ന് നടന്‍ ബാബുരാജ്. ‘ചൂടുവെള്ളത്തില്‍ വീണ പൂച്ച’ എന്നത് ഒരു പഴഞ്ചൊല്ലാണ്.
നടിക്ക് ഇപ്പോള്‍ ആരെ വിശ്വസിക്കണം എന്ന് അറിയില്ല. ആ അവസ്ഥയെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ആക്രമിക്കപ്പെട്ട കുട്ടി എന്റെ ഏറ്റവും വലിയ സുഹൃത്താണ്. നടിമാരെ നടിമാര്‍ എന്ന് അല്ലാതെ വേറെ എന്താണ് വിളിക്കേണ്ടത് എന്നും ബാബുരാജ് ചോദിച്ചു.
ആക്രമിക്കപ്പെട്ട നടിയെ ചൂടുവെള്ളത്തില്‍ വീണ പൂച്ചയെന്ന് വിളിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും നടനുമായ ബാബു രാജ് അധിക്ഷേപിച്ചതായി ഡബ്യുസിസി അംഗം പാര്‍വതി തിരുവോത്ത് പറഞ്ഞിരുന്നു. ആ ബാബു രാജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടിമാരായ രചന നാരായണന്‍ കുട്ടിയും ഹണി റോസും നടിയുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നതെന്നും പാര്‍വതി ചൂണ്ടിക്കാട്ടിയിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2RQilQ2
via IFTTT
No comments:
Post a Comment