തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം; ശബരിമല വിവാദം ആളിക്കത്തിച്ചിട്ടും ബിജെപിക്ക് നേടാനായത് ഒരു സീറ്റ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം; ശബരിമല വിവാദം ആളിക്കത്തിച്ചിട്ടും ബിജെപിക്ക് നേടാനായത് ഒരു സീറ്റ്

ഇ വാർത്ത | evartha
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം; ശബരിമല വിവാദം ആളിക്കത്തിച്ചിട്ടും ബിജെപിക്ക് നേടാനായത് ഒരു സീറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം. 20ല്‍ 13 വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. ഇതില്‍ നാലെണ്ണം യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതാണ്. എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പരമ്പരാഗത കോണ്‍ഗ്രസ് വാര്‍ഡില്‍ സിപിഎം അംഗം അട്ടിമറി വിജയം നേടി. ആറിടത്താണ് യുഡിഎഫിന് വിജയം. കഴിഞ്ഞതവണ യുഡിഎഫ് വിജയിച്ച ഒരു വാര്‍ഡ് ബിജെപി നേടി.

തിരുവനന്തപുരം നന്ദിയോട് ഗ്രാമപഞ്ചായത്തിലെ മീന്‍മുട്ടി(3) എല്‍ഡിഎഫ് ആര്‍.പുഷ്പന്‍ ജയിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28ാം മൈലില്‍ യുഡിഎഫിന്റെ സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുത്തു. 24 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ഥി ജയിച്ചത്.

കൊല്ലം ശാസ്താംകോട്ട ഭരണിക്കാവ് ടൗണ്‍ വാര്‍ഡ് എല്‍എഡിഎഫിലെ ബിന്ദു ഗോപാലകൃഷ്ണന്‍ 199 വോട്ടിന് വിജയിച്ചു. ശൂരനാട് തെക്കിലെ തൃക്കുന്നപ്പുഴ വടക്ക് നാലാം വാര്‍ഡില്‍ എല്‍ഡിഎഫിലെ ശശീന്ദ്രന്‍ പിള്ള ജയിച്ചു. കോണ്‍ഗ്രസില്‍ നിന്ന് വാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു. ഉമ്മനൂര്‍ കമ്പംകോട് പതിനൊന്നാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു.

ഇടുക്കി വണ്ടിപ്പെരിയാറിലെ ഇഞ്ചിക്കാട് വാര്‍ഡില്‍ എല്‍ഡിഎഫിലെ പി.സി.സുഗന്ധി ജയിച്ചു. നെടുങ്കണ്ടത്തെ നെടുങ്കണ്ടം കിഴക്ക് വാര്‍ഡില്‍ യുഡിഎഫിലെ ബിന്ദു നെടുംപാറയ്ക്കല്‍ ജയിച്ചു.എല്‍എഡിഎഫില്‍ നിന്ന് വാര്‍ഡ് യുഡിഎഫ് തിരിച്ച് പിടിക്കുകയായിരുന്നു.

വണ്ടന്‍മേടിലെ വെള്ളിമല വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ അജോ വര്‍ഗീസ് 21 വോട്ടിന് ജയിച്ചു. എറണാകുളം പോത്താനിക്കാട്ടെ തൃക്കേപ്പടി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീത ശശികുമാര്‍ (സിപിഐ)28 വോട്ടിന് ജയിച്ചു. മഴുവന്നൂരിലെ ചീനിക്കുഴി വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി.

തൃശ്ശൂര്‍ കയ്പമംഗലത്തെ തായ്‌നഗര്‍ വാര്‍ഡില്‍ യുഡിഎഫിലെ ജാന്‍സി 65 വോട്ടിന് ജയിച്ചു. എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കകയായിരുന്നു. പാലക്കാട് കിഴക്കഞ്ചേരി പഞ്ചായത്ത് ഇളംകാവിലെ 21ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.രാമകൃഷ്ണന്‍ ജയിച്ചു. തിരുവേഗപ്പുറ പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.ബദറുദ്ദീന്‍ ജയിച്ചു.

മലപ്പുറം താനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തൂവ്വക്കാട് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.സി.അഷ്‌റഫ് ജയിച്ചു. കോഴിക്കോട് ആയഞ്ചേരിയിലെ പൊയില്‍പാറ സിപിഎം സുനിത മലയില്‍ 226 വോട്ടിന് ജയിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി ഡിവിഷനില്‍ എല്‍ഡിഎഫ് ജയിച്ചു.

കണ്ണൂര്‍ മാങ്ങാട്ടിടത്തെ കൈതേരി 12ാം മൈല്‍ വാര്‍ഡില്‍ സിപിഎമ്മിലെ കാഞ്ഞന്‍ ബാലന്‍ ജയിച്ചു. കണ്ണപുരത്തെ കയറ്റീല്‍ വാര്‍ഡില്‍ സിപിഎമ്മിന്റെ പി.വി.ദാമോദരന്‍ ജയിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി ഡിവിഷനില്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ കെ.അനില്‍ കുമാര്‍ 35 വോട്ടിനാണ് വിജയിച്ചത്. തലശ്ശേരി നഗരസഭയിലെ ആറാം വാര്‍ഡ് സിപിഎം സ്ഥാനാര്‍ഥി കെ.എന്‍.അനീഷ് 475 വോട്ടിന് ജയിച്ചു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2OTb17F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages