പത്തനംതിട്ട > ശബരിമലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി സുപ്രീം കോടതിയെ സമീപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചതായി ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അറിയിച്ചു. കേസിൽ ദേവസ്വം ബോർഡിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വിയെ ഇതിന് ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് റിപ്പോർട്ട് സമർപ്പിക്കും.
സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ശബരിമലയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങൾ അടിയന്തര നടപടി സ്വീകരിക്കണം എന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിട്ടുള്ളതായാണ് മനസിലാക്കുന്നത്. ഒരു വശത്ത് കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യതയും അതോടൊപ്പം കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിർദേശവും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ സംയമനത്തോടുകൂടി ശബരിമലയിലെ സമാധാനാന്തരീഷം സംരക്ഷിക്കാൻ എല്ലാ ഭക്തജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Cswtd3
via IFTTT
No comments:
Post a Comment