ഇ വാർത്ത | evartha
കൊല്ലത്തെ അധ്യാപികയുടെ കൊലപാതകം: പിന്നില്‍ ഭര്‍ത്താവെന്ന് പൊലീസ്

കൊല്ലം ശാസ്താംകോട്ടയിലെ സ്‌കൂള്‍ അധ്യാപികയുടെ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവെന്ന് പൊലീസ്. ഒളിവില്‍പോയ പ്രതിക്കായുള്ള തിരച്ചില്‍ അന്വേഷണ സംഘം ഊര്‍ജിതമാക്കി. അധ്യാപികയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
അടൂര്‍ ചന്ദനപ്പള്ളി ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ അധ്യാപികയും ശാസ്താംകോട്ട രാജഗിരി സ്വദേശിയുമായ അനിതയുടെ മൃതദേഹം ചൊവ്വാഴ്ച്ച വൈകുന്നേരമാണ് വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. സ്‌കൂളില്‍ നിന്നും അനിതയുടെ കുട്ടികളുമായെത്തിയ അച്ഛന്‍ സ്റ്റീഫനാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം ആദ്യം കണ്ടത്.
അനിതയുടെ ഭര്‍ത്താവും വര്‍ക്കല പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായ ആഷ്‌ലി സോളമനാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ആഷ്‌ലി ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
അയല്‍വാസികളായ അനിതയും ആഷ്‌ലിയും പ്രണയിച്ചു വിവാഹിതരായവരാണ്. അനിതയും ചവറ സ്വദേശിയും തമ്മിലുള്ള അടുപ്പത്തെച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കം നടന്നിരുന്നു. തര്‍ക്കത്തിനിടെ ഭാര്യയെ ഭര്‍ത്താവ് ചിരവ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്ന് പൊലീസ് പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2CCFuRU
via IFTTT
No comments:
Post a Comment