ഇ വാർത്ത | evartha
റിലീസ് ചെയ്ത് മണിക്കൂറുകള്‍ കൊണ്ട് ധനുഷ് ചിത്രം ഇന്റര്‍നെറ്റില്‍
റിലീസ് ചെയ്ത് ഒരു ദിവസം പിന്നിട്ടപ്പോഴേക്കും ധനുഷ്-വെട്രിമാരന്‍ ചിത്രം ‘വട ചെന്നൈ’ ഇന്റര്‍നെറ്റില്‍. ചിത്രം തിയേറ്ററിലെത്തി മണിക്കൂറുകള്‍കൊണ്ടാണ് തമിള്‍ റോക്കേഴ്സ് സിനിമ മുഴുവനായും ചോര്‍ത്തിയത്. അണിയറപ്രവര്‍ത്തകര്‍ സിനിമ വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രം ലീക്കായത് ബോക്സ് ഓഫീസ് കളക്ഷനെ ബാധിച്ചേക്കാമെന്ന ആശങ്കയിലാണ് വട ചെന്നൈയുടെ അണിയറപ്രവര്‍ത്തകര്‍. ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെര്‍മിയ, അമീര്‍, സമുദ്രക്കനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ പേടിസ്വപ്നമാണ് തമിള്‍ റോക്കേഴ്സ്. ഇവരെ കണ്ടുപിടിക്കാനും വെബ്സൈറ്റ് ഇല്ലാതാക്കി പൈറസി തടുക്കാനും സിനിമാ മേഖല ശ്രമം തുടങ്ങിയിട്ട് നാളേറെയായി.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2NP5R8c
via IFTTT
No comments:
Post a Comment