ഇ വാർത്ത | evartha
സുപ്രിയയുമായി പ്രണയത്തിലായത് എങ്ങനെ?; പ്രണയകഥ തുറന്നുപറഞ്ഞ് പൃഥ്വിരാജ്

പൃഥ്വിരാജ് സുപ്രിയയെ പരിചയപ്പെട്ടതും പിന്നീടത് പ്രണയമായി മാറിയതിനെക്കുറിച്ചും പലപ്പോഴും പല അഭിമുഖങ്ങളിലും പൃഥ്വി തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് സുപ്രിയയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.
ഒരു പുസ്തകവും അതിലെ സ്ഥലങ്ങള്‍ തേടിയുള്ള യാത്രയുമാണ് സുപ്രിയയുമായി പ്രണയത്തിലാകാന്‍ കാരണമെന്ന് പൃഥ്വിരാജ് പറയുന്നു. സിനിമയോടും പുസ്തകത്തോടുമുള്ള കാഴ്ചപ്പാടുകള്‍ സമാനമാണെന്നും പൃഥ്വിരാജ് പറഞ്ഞു. തെന്നിന്ത്യന്‍ സിനിമയെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യാനാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്.
അപ്പോള്‍ ഞാന്‍ തിരക്കിലായിരുന്നു. പിന്നീട് തിരക്കൊഴിഞ്ഞ് ഞാല്‍ തിരികെ വിളിച്ചപ്പോള്‍ സുപ്രിയ തീയേറ്ററിലായിരുന്നു. ഫോണിലൂടെ സൗഹൃദമായി. സിനിമയോടും പുസ്തകത്തോടുമുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ സമാനമാണെന്ന് അടുത്തറിഞ്ഞു.
ഗാഗ്രി ഡേവിഡ് റോബര്‍ട്ട്‌സിന്റെ ശാന്താറാം എന്ന പുസ്തകത്തില്‍ മുംബൈയെക്കുറിച്ച് വായിക്കാനിടയായതാണ് പ്രണയത്തിലാകാന്‍ കാരണമെന്നും പൃഥ്വിരാജ് പറയുന്നു. ആ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍ കാണാന്‍ എനിക്ക് ആഗ്രഹം തോന്നി.
അന്ന് മുംബൈയില്‍ താമസിക്കുകയായിരുന്ന സുപ്രിയ പുസ്തകത്തില്‍ പറഞ്ഞ സ്ഥലങ്ങളിലെല്ലാം കൊണ്ടുപോകാമെന്നു ഉറപ്പുതന്നു. ആ മുംബൈ യാത്രയിലാണ് എനിക്ക് സുപ്രിയയോട് പ്രണയം തോന്നിയത് – പ്രിഥ്വിരാജ് പറയുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2pEZNFI
via IFTTT
No comments:
Post a Comment