ഗുജറാത്ത്‌ ഇതരതൊഴിലാളികൾക്ക‌് നരകം; കേരളം സ്വർഗം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

ഗുജറാത്ത്‌ ഇതരതൊഴിലാളികൾക്ക‌് നരകം; കേരളം സ്വർഗം

തിരുവനന്തപുരം > പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത‌് മറ്റ‌് സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾക്ക‌് നരകമാകുമ്പോൾ, കേരളം ഇതരസംസ്ഥാനക്കാർക്ക‌് സ്വർഗരാജ്യം പോലെ. സേവന, വേതന വ്യവസ്ഥകളുടെ കാര്യത്തിൽ മാത്രമല്ല കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾ മലയാളികൾക്കൊപ്പം തലയുയർത്തിപ്പിടിച്ചു നിൽക്കുന്നത‌്. സംസ്ഥാന സർക്കാരിന്റെ സാമൂഹിക, സാമ്പത്തിക, സുരക്ഷാപദ്ധതികളും കരുതലും  ഇതരസംസ്ഥാന തൊഴിലാളികൾക്ക‌് കേരളത്തെ സ്വന്തം നാടാക്കി മാറ്റുന്നു.  തൊഴിൽവകുപ്പാണ‌് ഇതിനൊക്കെ നേതൃത്വം നൽകുന്നത‌്.

കഴിഞ്ഞ മാസം 28ന‌് ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ പിഞ്ചുകുഞ്ഞിനെ ബിഹാർ തൊഴിലാളി പീഡിപ്പിച്ചതിനെ തുടർന്നാണ‌് ഇതര സംസ്ഥാന സക്കാർക്കെതിരെ അക്രമം തുടങ്ങിയത‌്.മാധ്യമങ്ങൾവഴി വൻതോതിൽ വിദ്വേഷ വീഡിയോകൾ പ്രചരിപ്പിച്ചതും കൂട്ടപ്പലായനത്തിനിടയാക്കി. അതേസമയം ഇതരസംസ്ഥാന തൊഴിലാളികൾക്ക‌് സംരക്ഷണം നൽകാൻ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല.

രണ്ടുവർഷം മുമ്പ‌് സമാനമായ അവസ്ഥയെ കേരളം നേരിട്ടത‌് രാജ്യവ്യാപകമായി പ്രശംസ നേടിയതാണ‌്. കേരളത്തിലെ കുട്ടികളെ ഉത്തരേന്ത്യക്കാർ തട്ടിക്കൊണ്ടുപോകുന്നു എന്ന തരത്തിൽ സോഷ്യൽമീഡിയയിൽ വന്ന പ്രചാരണമാണ‌് സംഭവങ്ങൾക്ക‌് തുടക്കം. ഇതോടെ അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ‘ഉത്തരേന്ത്യക്കാരെ കേരളത്തിൽ പീഡിപ്പിക്കുന്നു’വെന്ന‌് പ്രചാരണമുണ്ടായി. വാട‌്‌‌‌സാപ‌് വഴി ഇത‌് കാട്ടുതീപോലെ പടർന്നപ്പോൾ ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽനിന്ന‌് പലായനം ചെയ‌്തു.

ഇതോടെ സർക്കാർ ഇടപെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം വിദ്വേഷപ്രചാരകർക്കെതിരെ ശക്തമായ നടപടി എടുത്തു. അസംകാരനായ സംസ്ഥാന പൊലീസ‌് മേധാവി ലോക‌്നാഥ‌് ബെ‌ഹ‌്റ അസമീസ‌് ഭാഷയിൽ അവിടത്തെ ചാനലുകളിൽ സത്യസ്ഥിതി വെളിപ്പെടുത്തി പ്രസ‌്താവന നടത്തി. തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥത്തെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തി. കൂട്ടായ ഈ പ്രവർത്തനം  എളുപ്പത്തിൽ ഫലം കണ്ടു. നാട്ടിലേക്കുമടങ്ങിയവർ പെട്ടെന്ന‌് തിരിച്ചെത്തി.

ഇന്ത്യയിൽ ആദ്യമായി ഇതരസംസ്ഥാന തൊഴിലാളികൾക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ പാർപ്പിടസമുച്ചയം സർക്കാർ ഉടമസ്ഥതയിൽ നിർമിച്ചത‌് കേരളമാണ‌്. പാലക്കാട‌് കഞ്ചിക്കോട്ട‌് പത്തു കോടി ചെലവിലാണ‌് അപ‌്നാഘർ എന്ന പേരിൽ സർക്കാർ ഹോസ്റ്റൽ നിർമിച്ചത‌്. ഇതുകൂടാതെ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ‘ചങ്ങാതി’ എന്ന പേരിൽ ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന പദ്ധതിയും വിജയകരമായി മുന്നേറുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2NASicm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages