കൊല്ലം തുളസിക്കെതിരെ ശുംഭൻ പ്രയോഗത്തിനും കേസെടുക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

കൊല്ലം തുളസിക്കെതിരെ ശുംഭൻ പ്രയോഗത്തിനും കേസെടുക്കും


കൊല്ലം
വിവാദ പ്രസംഗം നടത്തിയ ചലച്ചിത്രനടൻ കൊല്ലം തുളസിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചവറ സിഐ ചന്ദ്രദാസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത‌്. കഴിഞ്ഞ ദിവസം ചവറയിൽ ചേർന്ന ഒരു പൊതുയോഗത്തിലാണ് തുളസി ശബരിമല വിഷയത്തിൽ സ്ത്രീത്വത്തെ അപമാനിച്ച് പ്രസംഗിച്ചത്. കൂടാതെ സുപ്രീംകോടതി ജഡ്ജിമാർക്കെതിരെയുള്ള ശുംഭൻ പ്രയോഗത്തിനെതിരെയും കേസെടുക്കും. നിയമോപദേശം തേടിയതിനുശേഷമാണ് പൊലീസ് കേസെടുത്തത്.

പൊതുസ്ഥലത്ത് സ്ത്രീകളെ ലൈംഗികമായി ആക്ഷേപിച്ചതിന് ഐപിസി 119എ,   മതവികാരം വ്രണപ്പെടുത്തലിന് 295, 298,  ഒരു മതവിഭാഗത്തിനിടയിൽ മതസ്പർധ വളർത്തി കലാപത്തിന‌് ആഹ്വാനം ചെയ്തതിന് 298എ, സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും കളങ്കം വരുത്തുന്ന അശ്ലീല പരാമർശം നടത്തിയതിന് 354എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.   സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. അന്വേഷണത്തിന്റെ  ഭാഗമായി ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മറ്റു പരിശോധിക്കും.

ദൃക്‌സാക്ഷികൾ, യോഗത്തിന്റെ സംഘാടകർ എന്നിവരിൽനിന്ന‌് തെളിവുശേഖരിക്കും. ഇതിനുശേഷമാകും തുളസിയെ അറസ്റ്റ‌് ചെയ്യുന്നത് സംബന്ധിച്ച് തീരുമാനിക്കുക. അന്വേഷണത്തിന്റെ ഭാഗമായി വകുപ്പുകൾ മാറാൻ സാധ്യതയുണ്ടെന്നും സിഐ പറഞ്ഞു. അറസ്റ്റിന്റെ രീതി സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിക്കും.

ശബരിമലയിലെത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി മുഖ്യമന്ത്രിയുടെ മുന്നിലിട്ടു കൊടുക്കണമെന്നാണ് തുളസി പ്രസംഗിച്ചത്. ഡിവൈഎഫ്‌ഐ ചവറ ബ്ലോക്ക് സെക്രട്ടറിയുടെ പരാതിയിലാണ‌്    കേസെടുത്തത‌്.

കൊല്ലം തുളസിയല്ല  വെറും തുളസിയെന്ന‌്
കൊല്ലം
സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയ കൊല്ലം തുളസിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലും പൊതുസമൂഹത്തിലും പ്രതിഷേധം ശക്തമായി. ഒരുപാട് മഹാന്മാർ ജീവിച്ചു മരിച്ച കൊല്ലത്തിന്റെ പെരുമ പേരിനൊപ്പം ചേർത്ത് നടന്ന തുളസീ നിങ്ങളുടെ പേരിനൊപ്പം ഇനി കൊല്ലം ചേരില്ല. നിങ്ങൾ വെറും തുളസിയാണ് ... വെറും തുളസി... എന്നാണ് ഫെയ്‌സ്ബുക്കിൽ  കുറിച്ചത്. അർബുദരോഗത്തിന് ചികിത്സ നടക്കുമ്പോൾ പ്രാർഥിച്ചവരാണ‌് ഇപ്പോൾ അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. സ്ത്രീകളെ അപമാനിച്ച തുളസിയെ എല്ലാ മേഖലയിൽനിന്നും ഒറ്റപ്പെടുത്തണമെന്ന‌്  കൊല്ലത്തെ സ്ത്രീകൂട്ടായ്മ ആവശ്യപ്പെട്ടു. കൊല്ലം തുളസി കോലം തുളസിയായെന്നും അഭിപ്രായപ്പെടുന്നു.

ജീവിതത്തിലും രാഷ്ട്രീയത്തിലും  മര്യാദ പാലിക്കാത്ത വ്യക്തിത്വമാണ് തുളസിക്കുള്ളതെന്നും അഭിപ്രായമുണ്ട്. തുളസിയെ അറസ്റ്റ‌് ചെയ്യണമെന്ന് ആവശ്യപ്പെട്ടവരും നിരവധി. നാടിനു കളങ്കമായ തുളസിയെ സമൂഹം ഒറ്റപ്പടുത്തണമെന്ന ആഹ്വാനവുമായി സംഗമത്തിനൊരുങ്ങുകയാണ് കൊല്ലത്തെ സ്ത്രീ  സംഘടനകൾ.



from Kerala || Deshabhimani ​Online ​News https://ift.tt/2yBObaK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages