ക്ഷേത്ര ദർശനത്തിൽ സ്‌ത്രീപുരുഷ സമത്വം ആവശ്യമില്ലെന്ന്‌ അമിത്‌ ഷാ; സർക്കാരിനെ വലിച്ച്‌ താഴെയിടുമെന്നും ഭീഷണി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

ക്ഷേത്ര ദർശനത്തിൽ സ്‌ത്രീപുരുഷ സമത്വം ആവശ്യമില്ലെന്ന്‌ അമിത്‌ ഷാ; സർക്കാരിനെ വലിച്ച്‌ താഴെയിടുമെന്നും ഭീഷണി

കണ്ണൂർ > ക്ഷേത്ര ദർശനത്തിൽ സ്​ത്രീപുരുഷ സമത്വം നടപ്പാക്കേണ്ട കാര്യമില്ലെന്ന്‌ ബിജെപി ദേശീയ അധ്യക്ഷൻ അമിത്‌ ഷാ. ശബരിമല സ്‌ത്രീപ്രവേശന വിഷയത്തിൽ കണ്ണൂരിൽ ബിജെപി പരിപാടിയിൽ സംസാരിക്കവേയാണ്‌ ഷായുടെ പ്രസ്‌താവന.
ഇടത്​ സർക്കാറിനെ വലിച്ച്​ താഴെയിടാൻ മടിക്കില്ലെന്ന ഭീഷണിയും അമിത്‌ ഷായുടെ പ്രസംഗത്തിലുണ്ടായിരുന്നു.

കോടതികൾ അപ്രായോഗിക നിർദേശങ്ങൾ നൽകുന്നതിൽ നിന്ന്​ പിന്മാറണമെന്നായിരുന്നു സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയോടുള്ള അമിത്‌ ഷായുടെ പ്രതികരണം. അയ്യപ്പ ഭക്​തരെ സർക്കാർ അടിച്ചമർത്തുകയാണെന്നാരോപിച്ച ഷാ  ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച ആയിരക്കണക്കിന്​ പ്രവർത്തകരെ അറസ്​റ്റ്​ ചെയ്​തത്​ എന്തിനാണെന്നും ചോദിച്ചു.

നേരത്തെ സ്​ത്രീക്കും പുരുഷനും ക്ഷേത്ര പ്രവേശനത്തിൽ തുല്യ അവകാശം വേണമെന്നായിരുന്നു ആർഎസ്​എസ്​ നിലപാട്​. ശബരിമല വിധിയെ സ്വാഗതം ചെയ്യുന്ന സമീപനം ആദ്യം സ്വീകരിച്ച ആർഎസ്‌എസ്‌‐ബിജെപി ദേശീയ നേതൃത്വം വർഗീയ മുതലെടുപ്പിനായി നിലപാട്​ മാറ്റുകയായിരുന്നു​. ഇതിനു പിന്നാലെയാണ്‌ പരസ്യമായ ഭീഷണിയും ഉത്തരേന്ത്യൻ മോഡൽ വർഗീയ പ്രചരണവുമായി അമിത്‌ ഷാ തന്നെ കേരളത്തിലെത്തിയിരിക്കുന്നത്‌.



from Kerala || Deshabhimani ​Online ​News https://ift.tt/2qdubqZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages