ഇ വാർത്ത | evartha
‘കാണുമ്പോഴെല്ലാം അയാള്‍ എന്റെ കഴുത്തില്‍ മുഖം പൂഴ്‍ത്തി പറയും, നിന്റെ മണം എനിക്ക് ഇഷ്ടമാണ്’; ക്വീന്‍ സംവിധായകനെതിരെ കങ്കണയും

ഫാന്റം ഫിലിംസ് പ്രൊഡക്ഷന്‍ പിരിച്ചുവിട്ടതിന് പിന്നാലെ സംവിധായകനായ വികാസ് ബഹലിനെതിരെ ലൈംഗികാരോപണവുമായി നടി കങ്കണ റണാവത്തും രംഗത്ത്. 2015ല്‍ ബോംബെ വെല്‍വെറ്റിന്റെ ചിത്രീകരണ സമയത്ത് ഗോവയില്‍ വച്ച് ബഹല്‍ പീഡിപ്പിച്ചതായി യുവതി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അനുരാഗ് കശ്യപ് കൂടി സ്ഥാപിച്ച ഫാന്റം ഫിലിംസ് പിരിച്ചുവിട്ടത്.
കശ്യപിനോട് നേരത്തെ യുവതി പരാതി പറഞ്ഞിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു കശ്യപ് ക്ഷമാപണം നടത്തി ഫാന്റം ഫിലിംസ് പിരിച്ചുവിട്ടത്. ക്വീന്‍ എന്ന ചിത്രത്തില്‍ ബഹലിനൊപ്പം പ്രവര്‍ത്തിച്ച കങ്കണയാണ് ഇപ്പോള്‍ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പരാതി ഉന്നയിച്ച സ്ത്രീയെ പിന്തുണയ്ക്കുന്നതായും ബഹലിന് എതിരാണ് ആരോപണം എന്നത് കൊണ്ട് തന്നെ താനിത് വിശ്വസിക്കുന്നതായും കങ്കണ പറഞ്ഞു. ഇന്ത്യ ടുഡേയുമായുളള അഭിമുഖത്തിലായിരുന്നു കങ്കണയുടെ തുറന്നുപറച്ചില്‍. വിവാഹിതനായിരുന്നിട്ടും മറ്റുളളവരോടൊത്തുളള ലൈംഗികബന്ധം സാധാരണമാണെന്ന് ബഹല്‍ എപ്പോഴും പറയുമെന്ന് കങ്കണ വ്യക്തമാക്കി.
‘ഞാന്‍ അവളെ പൂര്‍ണമായും വിശ്വസിക്കുന്നു. 2014ല്‍ വിവാഹം കഴിഞ്ഞിട്ടും ക്വീനിന്റെ ചിത്രീകരണ വേളയില്‍ അദ്ദേഹം എന്നോട് അത്തരത്തില്‍ സംസാരിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞാലും മറ്റുളളവരോടൊത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സാധാരണമാണെന്നാണ് അദ്ദേഹം പറയാറുളളത്. നേരത്തെ ഉറങ്ങുന്നതിനും കൂടുതല്‍ അടുപ്പം കാണിക്കാത്തതിനും അദ്ദേഹം എന്നെ കളിയാക്കിയിട്ടുണ്ട്.
ഞാന്‍ അദ്ദേഹത്തെ അകറ്റി നിര്‍ത്തിയിട്ടുണ്ട്. പക്ഷെ എപ്പോള്‍ കണ്ടാലും അദ്ദേഹം കെട്ടിപ്പിടിച്ചാണ് അഭിവാദ്യം ചെയ്യുക. അപ്പോഴൊക്കെ എന്നെ ബലമായി കെട്ടിപ്പിടിച്ച് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തും. എന്റെ മുടിയില്‍ മുഖം ചേര്‍ത്ത ശേഷം നിന്റെ ഗന്ധം എനിക്ക് ഇഷ്ടമാണെന്ന് അദ്ദേഹം പറയും. ബലമായുള്ള ആലിംഗനത്തില്‍ നിന്ന് മോചിതയാകാന്‍ എനിക്ക് ഏറെ ബലം പ്രയോഗിക്കേണ്ടയതായി വരാറുണ്ടായിരുന്നു-കങ്കണ വെളിപ്പെടുത്തി.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2QEaIv1
via IFTTT
No comments:
Post a Comment