മാവേലിക്കര > സാമൂഹ്യ പരിഷ്‌കരണത്തിനായി കേരളത്തില്‍ നടന്ന നവോത്ഥാന പോരാട്ടങ്ങള്‍ തമസ്‌കരിക്കാന്‍ ശ്രമമെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. കെപിഎംഎസ് ആലപ്പുഴ ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം മാവേലിക്കര ശ്രീകൃഷ്‌ണ ഗാനസഭാ മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധിയുടെ അന്ത:സത്ത ഇല്ലാതാക്കരുത്. വീണ്ടും വിമോചന സമരം നടത്തുമെന്ന് പറയുന്നവര്‍ സാമൂഹ്യ മാറ്റങ്ങള്‍ മനസിലാക്കുന്നില്ല. ജനാധിപത്യ സര്‍ക്കാരിനെ ഇതിന്റെ പേരില്‍ ഇല്ലാതാക്കാന്‍ കെപിഎംഎസ് കൂട്ടുനില്‍ക്കില്ല.
ആത്മീയ രംഗത്ത് കാലാനുസൃതമായ മാറ്റം ഉണ്ടാകണം. ഇത് വിശ്വാസികളും ഉള്‍ക്കൊള്ളണം. മുന്‍ കാലത്ത് പിന്നോക്കക്കാരന്റെ പരിദേവനം ദൈവങ്ങളോടു പോലും പറയാന്‍ കഴിഞ്ഞിട്ടില്ല. മാറ്റമാണ് ഈശ്വരനെന്ന് ശ്രീനാരായണ ഗുരു വ്യക്തമാക്കി. പിന്നോക്കക്കാരനെ ക്ഷേത്രങ്ങളില്‍ നിയമിച്ചപ്പോള്‍ എതിര്‍ത്തവരാണ് ഇപ്പോള്‍ നാമജപങ്ങളുമായി ഇറങ്ങിയിട്ടുള്ളത്. സവര്‍ണനൊപ്പം കൈയടിച്ച് തെരുവില്‍ പാട്ടു പാടാന്‍ പട്ടികജാതിക്കാരനെ കിട്ടില്ല. ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ പുരുഷന്‍ പിടിക്കും എന്നു പറയുന്നവരുടെ കൂടെ ഞങ്ങള്‍ ഉണ്ടാകില്ല. ഇന്ന് കേരളത്തില്‍ നടക്കുന്ന നാമജപയാത്രകള്‍ കേരളത്തില്‍ ഉണ്ടായ പരിഷ്‌കരണങ്ങളെ പിന്നോട്ടടിക്കാനാണെന്നും അതിന് കൂട്ടുനില്‍ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2OpbCyN
via IFTTT
No comments:
Post a Comment