കൊച്ചി> പ്ലാറ്റ്‌ഫോമിലേക്ക് കയറ്റി നിർത്താത്ത ട്രെയിനിൽനിന്ന് ചാടിയിറങ്ങേണ്ടി വന്ന യാത്രക്കാർക്ക് പരിക്ക്. സാരമായി പരിക്കേറ്റ രണ്ടുപേരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ എട്ടോടെ എറണാകുളം സൗത്ത് സ്റ്റേഷനിലാണ് സംഭവം. നാഗർ കോവിൽ ‐ മംഗലാപുരം ഏറനാട് എക്‌സ്‌പ്രസ് സ്‌റ്റേഷനടുത്തപ്പോൾ കുറച്ച്‌ബോഗികൾ മാത്രം പ്ലാറ്റ്‌ഫോമിലേക്ക് കയറ്റി നിർത്തിയിട്ടു. ഇതോടെ പിറകിലെ ബോഗികളളിൽനിന്നടക്കമുള്ളവർ ഇറങ്ങി നടന്നും. എന്നാൽ പെട്ടെന്ന് ട്രെയിൻ എടുത്തപ്പോൾ സ്‌റ്റേഷൻ വിട്ടുപോകുമെന്ന് കരുതി വേഗത്തിൽ ഇറങ്ങിയവർക്കാണ് പരിക്കേറ്റത്.
പലപ്പോഴും ട്രെയിനുകൾ ഇവിടെ പ്ലാറ്റ് ഫോമിലേക്ക് പൂർണമായും കയറ്റിനിർത്താത്തത് യാത്രക്കാരെ വലയ്‌ക്കാറുണ്ട്. പ്രായമായവർക്കും സ്‌ത്രീകൾക്കും കുട്ടികൾക്കും ബോഗിയിൽനിന്നും വളരെ താഴ്‌ചയിലേക്ക് ഇറങ്ങേണ്ടിവരുന്നത് വളരെ ബുദ്ധിമുട്ടാണ്.
from Kerala || Deshabhimani Online News https://ift.tt/2IVL6ah
via IFTTT
No comments:
Post a Comment