കാസർകോട്
സംസ്ഥാനത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ മാനദണ്ഡം നിശ്ചയിച്ചതിൽ ഭിന്നശേഷിക്കാരെ ഒഴിവാക്കണമെന്ന് ഡിഫറന്റ‌്‌ലി ഏബിൾഡ് പേഴ്സൺസ‌് വെൽഫെയർ ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 1200 ചതുരശ്ര അടി വീട്, വാഹനങ്ങൾ എന്നിവയുള്ള കുടുംബങ്ങളിൽപെട്ടവർക്കാണ് മാനദണ്ഡം ബാധകമാകുന്നത്. ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾക്ക് അവരുടെ മാത്രം വരുമാനം ബാധകമാക്കണം.
ഭിന്നശേഷിക്കാരെ കേന്ദ്രസർക്കാർ പൂർണമായും അവഗണിക്കുന്ന നിലപാടാണ് കൈകൊള്ളുന്നതെന്നും റെയിൽവേ വിഷയത്തിൽ കേരളത്തിലെ ഡിവിഷണൽ ഓഫീസുകൾക്ക് മുന്നിൽ ഡിസംബർ 11ന് ധർണ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡിഎഡബ്ലൂഎഫ് സംസ്ഥാന പ്രസിഡന്റ‌് പരശുവയ്ക്കൽ മോഹനൻ, വേണുഗോപാൽ ആചാരി, എം കൃഷ്ണൻ അബൂബക്കർ കോയ, സി വി സുരേഷ് എന്നിവർ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2yCclSq
via IFTTT
No comments:
Post a Comment