കൊച്ചി > താരസംഘടനയായ എഎംഎംയുടെ ഭാരവാഹികള്‍ നീതിമാന്‍മാരല്ലെന്നും തങ്ങള്‍ മുറിവേറ്റവരും അപമാനിക്കപ്പെട്ടവരുമാണെന്നും വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കൊച്ചി പ്രസ് ക്ലബില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ഡബ്ല്യുസിസി
രാജ്യത്താകമാനം ഒരു പോരാട്ടം നടക്കുന്ന സമയമാണെന്നും ഇന്ത്യന്‍ സര്‍ക്കാരടക്കം വളരെ ശക്തമായ നിലപാടെടുക്കുകയാണെന്നും വനിത കൂട്ടായ്മ പറഞ്ഞു. കേരളത്തില്‍ എന്നാല്‍ ഇപ്പോഴും അങ്ങനെയല്ല. വാക്കാലുള്ള ഉറപ്പുകള്‍ക്കപ്പുറം മറ്റൊന്നും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും ഡബ്ലുസിസി പറഞ്ഞു.
അമ്മയുടെ പ്രസിഡന്റ് തങ്ങളെ പരിചയപ്പെടുത്തിയത് നടിമാരെന്നാണ്. തങ്ങളെ അപമാനിക്കുന്ന രീതിയിലായിരുന്നു അത്. അതുകൊണ്ടാണ് തങ്ങള്‍ മലയാള സിനിമയില്‍ എന്താണെന്ന് ഇവിടെ വിശദീകരിക്കേണ്ടി വന്നതെന്നും സംഘടന പറഞ്ഞു. കുറ്റാരോപിതനായ ഒരാള്‍ സംഘടനയുടെ അകത്തും ഇര പുറത്തുമാണ്. ഇതാണോ നീതി. പത്രസമ്മേളനത്തില്‍ പങ്കെടുത്ത നടി രേവതി ചോദിച്ചു
'താന്‍ അമ്മ എന്ന സംഘടനയില്‍ നിന്നും രാജിവെക്കുന്നു. എനിക്ക് നേരെ നടന്ന അക്രമത്തിലെ കുറ്റാരോപിതനെ എഎംഎംഎ യിലേക്ക് തിരിച്ചെടുത്തതുകൊണ്ടല്ല.മറിച്ച്, ഇതിനുമുന്‍പും നടന്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടപ്പോഴും ഒരു നടപടിയും സംഘടന എടുത്തിട്ടില്ല എന്നതുകൊണ്ടാണ് രാജിവയ്ക്കുന്നത്'; അക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് വിശദീകരിച്ചുകൊണ്ട് നടിമാര്‍ പറഞ്ഞു.
ഇനിയും തങ്ങള്‍ മിണ്ടാതിരിക്കുന്നത് ശരിയല്ല എന്നതുകൊണ്ടാണ് ഇപ്പോള്‍ പറയാന്‍ തീരുമാനിച്ചത്. പ്രതിഷേധം 'അമ്മ'യോടല്ലെന്നും നീതികേടിനോടാണെന്നും ഡബ്ല്യുസിസി പറഞ്ഞു. തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇരയെ താന്‍ പിന്തുണക്കാമെന്നാണ് പ്രസിഡന്റ് പറഞ്ഞത്. എന്നാല്‍ ജനറല്‍ ബോഡി തീരുമാനം എങ്ങനെ തിരിച്ചെടുക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു. ഇരയായ പെണ്‍കുട്ടിയെ അപമാനിക്കാനും ശ്രമമുണ്ടായതായും അംഗങ്ങള്‍ വ്യക്തമാക്കി.
എല്ലാ ചര്‍ച്ചകളും അക്രമിക്കപ്പെട്ട നടിക്ക് എതിരായിരുന്നു. ഇരക്ക് മാത്രം നിയമങ്ങള്‍ ബാധകമാക്കി. എന്നാല്‍ കുറ്റാരോപിതന് ഇതൊന്നും ബാധകമായിരുന്നില്ല. എന്തെല്ലാമോ അവര്‍ ഒളിക്കാന്‍ ശ്രമിക്കുകയാണ്. ആരോപിതന്‍ സംഘടനയില്‍ ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് നടി പദ്മപ്രിയ പറഞ്ഞു.
അമ്മ സ്ത്രീകളുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്ന സംഘനടയായി മാറി. പതിനഞ്ച് വര്‍ഷം സിനിമയില്‍ അഭിനയിച്ച നടിയാണ് ആക്രമിക്കപ്പെട്ടത്. നിങ്ങള്‍ മാധ്യമങ്ങളോട് ഒന്നും ചര്‍ച്ച ചെയ്യേണ്ടെന്നാണ് ഭാരവാഹികള്‍ പറഞ്ഞിരുന്നതെന്നും ഡബ്ല്യു സി സി മാധ്യമങ്ങളോട് വ്യക്തമാക്കി.
from Kerala || Deshabhimani Online News https://ift.tt/2OUEePS
via IFTTT
No comments:
Post a Comment