കോട്ടയം > ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നടത്തുന്ന സമരത്തില്‍ വഴിയാത്രക്കാര്ക്കുനെരെ അശ്ലീല പ്രദര്‍ശനം നടത്തി ആര്‍എസ്എസ് നേതാവ്.കോട്ടയം മണിമല പത്തനാട് സ്വദേശി ഗിരീഷാണ് യാത്രക്കാര്ക്കുനെരെ മുണ്ടുപൊക്കി അശ്ലീല പ്രദര്‍ശനം നടത്തിയത്.
മുഖ്യമന്ത്രിയുടെ കയ്യും വെട്ടും കാലും വെട്ടും എന്നായിരുന്നു പ്രതിഷേധത്തിലെ പ്രകോപനപരമായ മുദ്രാവാക്യം. ഇതിനിടെ യാത്രക്കാര്‍ക്കുനേരെ മുണ്ടുപൊക്കിക്കാണിക്കുകയായിരുന്നു ഇയാള്‍. സംസ്ഥാനമാകെ വര്‍ഗീയ വിദ്വേഷത്തിന് ആഹ്വാനം നല്കാന് ലക്ഷ്യമിട്ട് ബിജെപി നേതൃത്വം ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രകോപനങ്ങള്‍ തുടരുകയാണ്
സ്ത്രീപ്രവേശനത്തെ ആദ്യഘട്ടത്തില്‍ അനുകൂലിക്കുകയും എന്നാല്‍ പിന്നീട് വോട്ടുബാങ്ക് ലക്ഷ്യമിട്ട് വര്‍ഗീയ പ്രചരണം നടത്താന്‍ ആര്‍എസ്എസും നിലപാട് തിരുത്തുകയുമായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2Csu2Ij
via IFTTT
No comments:
Post a Comment