കെപിസിസി, യുഡിഎഫ‌് യോഗം ഇന്ന‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

കെപിസിസി, യുഡിഎഫ‌് യോഗം ഇന്ന‌്


കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗവും യുഡിഎഫ‌് യോഗവും തിങ്കളാഴ‌്ച തിരുവനന്തപുരത്ത‌്. കോൺഗ്രസ‌് പുനഃസംഘടനയാണ‌് രാഷ്ട്രീയകാര്യസമിതിയോഗ അജൻഡ. സ‌്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയും ബ്രൂവറികൾക്ക‌് അനുമതിനൽകിയ വിഷയവും എങ്ങനെ മുതലെടുക്കാൻ കഴിയുമെന്ന കാര്യമാകും‌ യുഡിഎഫ‌് യോഗം ചർച്ചചെയ്യുക. കെപിസിസി പ്രസിഡന്റിനെയും മൂന്ന‌് വർക്കിങ‌് പ്രസിഡന്റുമാരെയും നിയമിച്ചെങ്കിലും മറ്റ‌് ഭാരവാഹികളുടെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല. ബൂത്ത‌് തലം മുതൽ പുനഃസംഘടിപ്പിക്കണമെന്നാണ‌് മുല്ലപ്പള്ളി ആഗ്രഹിക്കുന്നത‌്. അങ്ങനെയെങ്കിൽ കെപിസിസി പുനഃസംഘടന നീളും.

അഞ്ച‌് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോൺഗ്രസ‌് പ്രസിഡന്റ‌് രാഹുൽ ഗാന്ധിയും ഹൈക്കമാൻഡും കേരളത്തിലെ കാര്യം ശ്രദ്ധിക്കാനിടയില്ല. അതുകൊണ്ട‌് പുനഃസംഘടന ലോക‌്സഭാ തെരഞ്ഞെടുപ്പ‌് കഴിഞ്ഞേ നടക്കാനിടയുള്ളൂ. അതിനുമുമ്പ‌് നടന്നാലുണ്ടാന്ന പൊട്ടിത്തെറികൂടി കണക്കിലെടുത്ത‌് നിലവിലുള്ള സ്ഥാനങ്ങൾ വഹിക്കാൻ അനുവദിക്കും. അപ്പോഴും കെപിസിസി വെസ‌്പ്രസിഡന്റുമാരായ വി ഡി സതീശൻ ഉൾപ്പെടെയുള്ളവരെ എന്തുചെയ്യുമെന്ന ചോദ്യവും ഉയരും. വർക്കിങ‌് പ്രസിഡന്റുമാർ വന്നതോടെ വൈസ‌് പ്രസിഡന്റുമാർ ഇല്ലാതായി എന്നാണ‌് ഒരുവിഭാഗം കരുതുന്ന‌ത‌്. സംസ്ഥാനരാഷ്ട്രീയത്തിൽ ചെന്നിത്തലയുടെ നിലയും പരുങ്ങലിലാണ‌്. പ്രതിപക്ഷ നേതൃപദവി ഏതുനിമിഷവും നഷ്ടമാകുമെന്ന‌് കണക്ക‌് കൂട്ടുന്നവരുമുണ്ട‌്. ഇത‌് മറികടക്കാനാണ‌് ബ്രൂവറി വിഷയം ആയുധമാക്കുന്നത‌്. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും വിശദീകരണത്തോടെ ബ്രൂവറി വിവാദത്തിന്റെ കാറ്റുപോയി. ഇതോടെ ശബരിമലയിൽ കയറിപ്പിടിച്ചത‌്. ഇതിനിടയിലാണ‌് പഴയ ഭൂമിദാനവുമായി ബന്ധപ്പെട്ട‌് ചെന്നിത്തല വിജിലൻസ‌് അന്വേഷണം നേരിടേണ്ടിവരുന്നത‌്. ഇതോടെ ശബരിമല, ബ്രൂവറി വിഷയം വച്ച‌് സമരംചെയ്യാനുള്ള നീക്കവും പാളുകയാണ‌്.  ശബരിമല വിഷയത്തിൽ കോൺഗ്രസിലും മുന്നണിയിലും ഭിന്നതയുമുണ്ട‌്. ബാബ‌്റി വിഷയം പോലെയാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന മുല്ലപ്പള്ളിയുടെ പ്രതികരണത്തിൽനിന്ന‌് ഇത‌് വ്യക്തമാണ‌്. 



from Kerala || Deshabhimani ​Online ​News https://ift.tt/2NsRmqz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages