തിരുവനന്തപുരം> ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ എൻഡിഎയുടെ നേതൃത്വത്തിൽ നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ച് ജനാധിപത്യ രാഷ്‌ട്രീയ സഭ ബഹിഷ്‌ക്കരിച്ചു.
ആദിവാസി നേതാവ് സികെ ജാനു അടക്കമുള്ളവർ മാർച്ചിൽനിന്ന് വിട്ടുനിന്നു. പ്രകൃതിയോടിണങ്ങിയ വിശ്വാസവും ആചാരങ്ങളുമാണ് ആദിവാസികൾക്കുള്ളതെന്നും അവിടെ സ്‌ത്രീ പുരുഷ വേർത്തിരിവുകൾ ഇല്ലെന്നും ജാനു പറഞ്ഞു.
അതേസമയം ശബരിമലയിൽ സ്‌ത്രീപ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയത് ആർഎസ്‌എസിന്റെ വനിതാ വിഭാഗമായ രാഷ്‌ട്ര സേവികാ സമിതിയാണെന്ന് വ്യക്‌തമായി.ഇതോടെ സുപ്രീംകോടതി വിധിയുടെ മറവിൽ ബിജെപിയും സംഘങ്ങളും കേരളത്തിൽ നടത്തുന്ന സമരങ്ങൾ രാഷ്‌ട്രീയ മുതലെടുപ്പിനാണെന്നും വ്യക്‌തമായി.
from Kerala || Deshabhimani Online News https://ift.tt/2ycJcOf
via IFTTT
No comments:
Post a Comment