”അഞ്ച് വര്‍ഷത്തെ ആഗ്രഹം ഇപ്പോള്‍ സാധിച്ചു; എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം; ട്രാന്‍സ്ഫര്‍ തരാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്ലതുമാത്രം വരുത്തണേ”: രഹ്ന ഫാത്തിമ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

”അഞ്ച് വര്‍ഷത്തെ ആഗ്രഹം ഇപ്പോള്‍ സാധിച്ചു; എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം; ട്രാന്‍സ്ഫര്‍ തരാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്ലതുമാത്രം വരുത്തണേ”: രഹ്ന ഫാത്തിമ

ഇ വാർത്ത | evartha
”അഞ്ച് വര്‍ഷത്തെ ആഗ്രഹം ഇപ്പോള്‍ സാധിച്ചു; എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം; ട്രാന്‍സ്ഫര്‍ തരാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്ലതുമാത്രം വരുത്തണേ”: രഹ്ന ഫാത്തിമ

അഞ്ച് വര്‍ഷമായി താന്‍ ആഗ്രഹിക്കുന്ന സ്ഥലം മാറ്റമാണ് ഇപ്പോള്‍ അയ്യപ്പന്റെ അനുഗ്രഹത്തോടെ സാധിച്ചിരിക്കുന്നതെന്ന് രഹ്ന ഫാത്തിമ. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥ രഹ്ന ഫാത്തിമയ്‌ക്കെതിരെ ബി.എസ്.എന്‍.എല്‍ നടപടിയെടുത്തിരുന്നു.

ഇതിന്റെ ഭാഗമായി രഹ്നയെ കൊച്ചി രവിപുരത്തെ ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു. നിലനില്‍ കൊച്ചിബോട്ട് ജെട്ടി ശാഖയില്‍ ടെലിഫോണ്‍ മെക്കാനിക്കായി ജോലിനോക്കിവരികയായിരുന്നു രഹ്ന ഫാത്തിമ. എന്നാല്‍ അഞ്ച് വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് ജോലി സ്ഥലം മാറ്റത്തിനായി അപേക്ഷ കൊടുത്തിരുന്നു, എന്നാല്‍ ശബരിമല കയറിയതിനു ശേഷമാണ് അത് നടന്നത്, എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം മാത്രമാണ്.

ട്രാഫിക് ബ്ലോക്കുകള്‍ക്ക് ഇടയിലൂടെ ആറ് കിലോമീറ്റര്‍ വണ്ടി ഓടിച്ച് 45 മിനിറ്റ് കൊണ്ടാണ് ഇപ്പോള്‍ ഓഫീസില്‍ എത്തിയിരുന്നത്. എന്നാല്‍ ഇനി ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം. ട്രാന്‍സ്ഫര്‍ തരാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്ലതുമാത്രം വരുത്തണെ എന്നും രഹ്ന ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വാമി ശരണം
5 വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് ഞാന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.
ട്രാഫിക് ബ്ലോക്കുകള്‍ക്ക് ഇടയിലൂടെ 6 കിലോമീറ്റര്‍ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസില്‍ എത്തിയിരുന്ന എനിക്കിപ്പോള്‍ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം.
സ്വാമിയേ എനിക്ക് ട്രാന്‍സ്ഫര്‍ തരാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്ലതുമാത്രം വരുത്തണെ…

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2NX5ed0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages