ദുബായ് > ലോകത്തെ പ്രമുഖ പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ ഡി പി വേള്‍ഡ് അധികൃതരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ കൂടിക്കാഴ്‌ച നടത്തി. കൊച്ചി കേന്ദ്രീകരിച്ചുകൊണ്ട് ഒരു ലോജിസ്റ്റിക്സ് പാര്‍ക് വികസിപ്പിച്ചെടുക്കാന്‍ ഡി പി വേള്‍ഡ് താത്പര്യമറിയിച്ചു. കേരളത്തിന്റെ അനന്ത വ്യാവസായിക വ്യാപാര സാധ്യതയായി മാറാനിടയുള്ള ഉള്‍നാടന്‍ ജലഗതാഗത മേഖലയിലും വികസന പരിപാടികള്‍ നടത്താന്‍ ഡി പി വേള്‍ഡ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജലപാതയില്‍ ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ എല്ലാ സാധ്യതകളും വികസിപ്പിച്ചെടുക്കാനാണ് തീരുമാനം. 2020ല്‍ ഈ സ്വപ്ന പദ്ധതി പൂര്‍ത്തീകരിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്താനുള്ള ആഗ്രഹം അവര്‍ പ്രകടിപ്പിച്ചു. ചരക്കുനീക്കം സുഗമമായി നടത്താന്‍ പദ്ധതികൊണ്ട് കഴിയുമെന്നാണ് വിശ്വാസം.
കേരളത്തിലെ ചെറുകിട തുറമുഖ വികസന പരിപാടിക്കും കമ്പനി സന്നദ്ധത അറിയിച്ചു. അഴീക്കല്‍ തുറമുഖമടക്കമുള്ളവ ഈ പദ്ധതിയിലുള്‍പ്പെടുത്തി വികസിപ്പിക്കുമെന്ന് ഡി പി വേള്‍ഡ് മാനേജ്മെന്റ് വ്യക്തമാക്കി. നിലവിലുള്ള കബോട്ടാഷ് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരിയുമായി സംഭാഷണം നടത്തുമെന്നും വന്‍കിട കപ്പലുകളില്‍ നിന്ന് ചരക്കുനീക്കം സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കമ്പനിയെ അറിയിച്ചു. ഡി പി വേള്‍ഡിന്റെ സംരംഭകത്വ സഹായം വഴി കേരളത്തില്‍ തൊഴിലവസരം ഗണ്യമായി വര്‍ധിക്കുമെന്ന് കരുതുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2CVho55
via IFTTT
No comments:
Post a Comment