അമിത്ഷാ നാഷണല്‍ പൊളിറ്റിക്കല്‍ ഗുണ്ടയെന്ന് മന്ത്രി ജി. സുധാകരന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

അമിത്ഷാ നാഷണല്‍ പൊളിറ്റിക്കല്‍ ഗുണ്ടയെന്ന് മന്ത്രി ജി. സുധാകരന്‍

ഇ വാർത്ത | evartha
അമിത്ഷാ നാഷണല്‍ പൊളിറ്റിക്കല്‍ ഗുണ്ടയെന്ന് മന്ത്രി ജി. സുധാകരന്‍

ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ നാഷണല്‍ പൊളിറ്റിക്കല്‍ ഗുണ്ടയാണെന്ന് മന്ത്രി ജി. സുധാകരന്‍. അമിത് ഷാ കോടതിയേയും ജനാധിപത്യത്തെയും വെല്ലുവിളിക്കുകയാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തടി മാത്രം പോര മനോബലം കൂടി വേണമെന്നും സുധാകരന്‍ പറഞ്ഞു.

ശബരിമലയിലെ അയ്യപ്പഭക്തരേയും വിശ്വാസികളേയും അടിച്ചമര്‍ത്താനാണ് ഭാവമെങ്കില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമിത് ഷാ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട ജി.സുധാകരന്‍ ബ്രാഹ്മണ മേധാവിത്തത്തിന്റെ അവസാനത്തിന്റെ ആരംഭമാണ് ഇതെന്നും ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ്സിന് വൈകിയാണെങ്കിലും ഇക്കാര്യത്തില്‍ വിവേകം വന്നിട്ടുണ്ട്. രാഹുല്‍ ഈശ്വര്‍ പാവമാണന്ന് പറഞ്ഞ സുധാകരന്‍ അയാള്‍ വായിച്ചതിന്റെ ആശയക്കുഴപ്പമാണെന്നും രാഹുല്‍ ഈശ്വര്‍ തന്റെ അറിവ് നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ എവിടെ എത്തുമായിരുന്നുവെന്നും ചോദിച്ചു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Rg5J3Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages