”എന്നെ ശരീരത്തോട് ചേര്‍ത്തുപിടിച്ചു”; അര്‍ജുനെതിരെ ആരോപണവുമായി ദുല്‍ഖറിന്റെ നായിക - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

”എന്നെ ശരീരത്തോട് ചേര്‍ത്തുപിടിച്ചു”; അര്‍ജുനെതിരെ ആരോപണവുമായി ദുല്‍ഖറിന്റെ നായിക

ഇ വാർത്ത | evartha
”എന്നെ ശരീരത്തോട് ചേര്‍ത്തുപിടിച്ചു”; അര്‍ജുനെതിരെ ആരോപണവുമായി ദുല്‍ഖറിന്റെ നായിക

കൊച്ചി: തമിഴ് സൂപ്പര്‍ താരം അര്‍ജുനെതിരെ മീ ടു വെളിപ്പെടുത്തലുമായി യുവനടി ശ്രുതി ഹരിഹരന്‍. അടുത്തിടെ പുറത്തിറങ്ങിയ ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ അര്‍ജുന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ശ്രുതി ആരോപിക്കുന്നത്.

എന്റെ സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ സഹായിച്ചിട്ടുള്ള വൈവിധ്യങ്ങളായ അവസരം നല്‍കുകയും ചെയ്തിട്ടുള്ള ഒരു തൊഴിലിടമായിരു്നനു സിനിമ. എന്നാല്‍ അതിഭീകരമായി അപമാനിക്കപ്പെട്ടതായും പേടിക്കുകയും സുരക്ഷിതയല്ലെന്നും തോന്നുന്ന രീതിയിലുള്ള പെരുമാറ്റം നടന്‍ അര്‍ജുനില്‍ നിന്ന് ഉണ്ടായിയെന്ന് ശ്രുതി ഹരിഹരന്‍ ഫേസ്ബുക്കില്‍ വിശദമാക്കുന്നു. അവസരം തേടിയെത്തുമ്പോള്‍ മുതല്‍ നേരിടുന്ന ഒരു വാക്കാണ് സഹകരിക്കു ഇല്ലെങ്കില്‍ അവസരം മറ്റൊരാള്‍ക്ക് നല്‍കുമെന്നതെന്നും ശ്രുതി പറയുന്നു. എന്നാല്‍ അത്തരം അതിക്രമങ്ങള്‍ ഒന്നും നേരിടാതെയാണ് സിനിമയില്‍ തനിക്ക് എവസരം കിട്ടിയതെന്നും നടി പറയുന്നു. എന്നാല്‍ 2016 ന്റെ അവസാനത്തോടെയാണ് ഞെട്ടിക്കുന്ന രീതിയിലുള്ള പ്രതികരണം മുതിര്‍ന്ന നടനായി അര്‍ജുനില്‍ നിന്ന് ഉണ്ടായത്. ആ ഞെട്ടലില്‍ നിന്ന് വിമുക്തയാവാന്‍ ഏറെ സമയമെടുത്തെന്നും ശ്രുതി പറയുന്നു.

അര്‍ജുന്‍ സര്‍ജ നായകനായ ദ്വിഭാഷാ ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടു വളര്‍ന്ന ഒരാളാണ് ഞാന്‍. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരത്തില്‍ ഞാന്‍ വളരെയധികം ആവേശഭരിതയായിരുന്നു. ആദ്യ കുറച്ചു ദിവസങ്ങള്‍ സാധാരണ പോലെ കടന്നു പോയി. അദ്ദേഹത്തിന്റെ ഭാര്യയായാണ് ഞാന്‍ അഭിനയിക്കുന്നത്. ഒരു ദിവസം ഞങ്ങള്‍ക്കൊരു പ്രേമരംഗം ചിത്രീകരിക്കണമായിരുന്നു.

ചെറിയൊരു സംഭാഷണത്തിനുശേഷം ഞങ്ങള്‍ ആലിഗനം ചെയ്യുന്ന രംഗമായിരുന്നു അത്. റിഹേഴ്‌സലിന്റെ സമയത്ത് ഡയലോഗ് പറഞ്ഞ് അര്‍ജുന്‍ ആലിംഗനം ചെയ്തു. മുന്‍കൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെയാണ് അദ്ദേഹം അതു ചെയ്തത്. എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേര്‍ത്ത് പിടിച്ച്, ഇതുപോലെ ചെയ്യുന്നത് നല്ലതല്ലേയെന്ന് സംവിധായകനോട് ചോദിച്ചു. ഞാന്‍ ഭയപ്പെട്ടുപോയി.

എന്നാല്‍ തന്റെ മുഖത്ത് ബുദ്ധിമുട്ട് കണ്ട സംവിധായകന്‍ റിഹേഴ്സല്‍ കൂടാതെ സീന്‍ ചിത്രീകരിക്കുകയായിരുന്നെന്നും ശ്രുതി വിശദമാക്കുന്നു. മികച്ച നടനായ അര്‍ജുന്‍ തനിക്കും സഹനടിമാര്‍ക്കും ഒപ്പമുള്ള നേരിയ അകലത്തില്‍ പോലും ശ്രദ്ധിക്കണമെന്ന് പറയണമുള്ളതു കൊണ്ടാണ് ഇത് ഇപ്പോള്‍ വെളിപ്പെടുത്തുന്നതെന്നും ശ്രുതി വിശദമാക്കുന്നു. 2017ല്‍ റിലീസ് ചെയ്ത നിബുണനില്‍ വരലക്ഷ്മി, വൈഭവ്, പ്രസന്ന എന്നിവരായിരുന്നു മറ്റു താരങ്ങള്‍. മോഹന്‍ലാല്‍ ചിത്രം പെരുച്ചാഴിക്ക് ശേഷം അരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ് നിബുണന്‍.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2pZX3mm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages