ഇ വാർത്ത | evartha
മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുള്‍ റസാഖ് അന്തരിച്ചു
മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുല്‍ റസാഖ് (63) അന്തരിച്ചു. കാസര്‍കോട് കെയര്‍വെല്‍ ഹോസ്പിറ്റലില്‍ പുലര്‍ച്ചെ 5 മണിക്കാണ് മരണപ്പെട്ടത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
മൃതദേഹം നായന്‍മാര്‍മൂലയിലെ വീട്ടിലേക്ക് കൊണ്ടുപോയി. രണ്ട് തവണയാണ് അദ്ദേഹം മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് നിയമസഭയിലെത്തിയത്. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു.
മുസ്ലീം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ കെ സുരേന്ദ്രനെ തോല്‍പ്പിച്ചാണ് നിയമസഭയിലെത്തിയത്. ഇത് സംബന്ധിച്ച് കെ സുരേന്ദ്രന്‍ നല്‍കിയ പരാതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
പിബി അബ്ദുള്‍ റസാഖിന്റെ സംസ്കാരം വൈകിട്ട് 6 മണിക്ക് ആലമ്പാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2ySqOtl
via IFTTT

No comments:
Post a Comment