കൊച്ചി > നാഗാലാൻഡിൽ നിന്നെത്തിച്ച അഞ്ച‌് കിലോ കഞ്ചാവുമായി മണിപ്പൂർ സ്വദേശിയെ എക‌്സൈസ‌് പിടികൂടി. സേനാപതി സ്വദേശി ജാങ‌്ഘോംഗം കിപ‌്ജെറി(ജെറി–24)യെയാണ‌് പിടികൂടിയത‌്.
എറണാകുളത്തെ സ‌്കൂളുകൾ, മാളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ വിൽപന നടത്താനാണ‌് കഞ്ചാവ‌് എത്തിച്ചതെന്ന‌് ചോദ്യം ചെയ്യലിൽ ജെറി സമ്മതിച്ചതായി എക‌്സൈസ‌് പറഞ്ഞു. ബാഗിലെത്തിച്ച കഞ്ചാവിന‌് ആഭ്യന്തര വിപണിയിൽ അഞ്ച‌് ലക്ഷം രൂപ വിലവരും. ഇടപ്പള്ളിയിലെ മാളിന‌് സമീപത്തു നിന്നാണ‌് ഇയാളെ എക‌്സൈസ‌് സ‌്പെഷ്യൽ സ‌്ക്വാഡ‌് സർക്കിൾ ഇൻസ‌്പെക‌്ടർ ബി സുരേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത‌്. പ്രിവന്റീവ‌് ഓഫീസർമാരായ വി എ ജബ്ബാർ, ജയ‌് മാത്യൂസ‌്, സിഇഒമാരായ രഞ‌്ജു എൽദോ തോമസ‌്, എൻ പി ബിജു, എൻ ഡി ടോമി, എൻ ജി അജിത‌്കുമാർ, സി ജി ഷാബു, ജിജിമോൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വടക്ക‌് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ പരിശോധനകളില്ലാത്തതാണ‌് അവിടെനിന്നും കേരളത്തിലേക്ക‌് കഞ്ചാവ‌് എത്താനിടയാക്കുന്നതെന്ന‌് അസി. എക‌്സൈസ‌് കമ്മീഷണർ ടി എ അശോക‌് കുമാർ പറഞ്ഞു. പിടിക്കപ്പെട്ടാലും കൈക്കൂലി നൽകി പ്രതികൾ രക്ഷപെടുകയാണ‌് പതിവെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2NLwQBA
via IFTTT
No comments:
Post a Comment