ഇ വാർത്ത | evartha
കുട്ടികളെ കൊണ്ട് പുസ്തകങ്ങള്‍ ചുമപ്പിക്കുന്നത് എന്തിന്?: സ്കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ലെന്ന് സിബിഎസ്ഇയോട് ഹൈക്കോടതി

സ്കൂള്‍ ബാഗുകളുടെ അമിത ഭാരത്തിനെതിരേ ഹൈക്കോടതി രംഗത്ത്. കുട്ടികളെ കൊണ്ട് എന്തിനാണ് പുസ്തകങ്ങള്‍ ചുമപ്പിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. പുസ്തകങ്ങള്‍ സ്കൂളുകളില്‍ തന്നെ സൂക്ഷിച്ചുകൂടേയെന്നും സി.ബി.എസ്.ഇയോട് ഹൈക്കോടതി ചോദിച്ചു.
സ്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പരാമര്‍ശമുണ്ടായത്. സ്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാനാണ് ശ്രമമെന്നും ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കോടതിയെ അറിയിച്ച സിബിഎസ്ഇയോട് ഇത് ഇലക്ട്രോണിക്സ് യുഗമല്ലേയെന്നു കോടതി ചോദിച്ചു.
തങ്ങള്‍ ഒരു ഭരണനിര്‍വഹണ സ്ഥാപനം മാത്രമാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും സിബിഎസ്ഇ കോടതിയെ അറിയിച്ചു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2z9RDJQ
via IFTTT
No comments:
Post a Comment