ഇ വാർത്ത | evartha
ഫോട്ടോഗ്രാഫര്‍ പറഞ്ഞത് വരനോട് വധുവിനെ ചുംബിക്കാന്‍; ഇതുകേട്ടപാടെ കൊച്ചു പെസ്താനോ ഫ്ലവര്‍ ഗേളിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു: സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തി കല്ല്യാണ വീഡിയോ

ഫിലിപ്പീന്‍സിലാണ് രസകരമായ സംഭവം നടന്നത്. മനിലയിലെ പളളിയില്‍ നടന്ന വിവാഹ ചടങ്ങിനുശേഷം പുറത്തുവന്ന വധുവിനോടും വരനോടും പരസ്പരം ചുംബിക്കാന്‍ ഫോട്ടോഗ്രാഫര്‍ ക്ലെഗ് ജോണ്‍ ആവശ്യപ്പെട്ടു. ഈ സമയത്ത് വരനെയും വധുവിനെയും അനുഗമിച്ചിരുന്ന കൊച്ചുകുട്ടികളോടു കണ്ണ് അടയ്ക്കാനും പറഞ്ഞു.
പക്ഷേ ഫോട്ടോഗ്രാഫര്‍ ചുംബിക്കാന്‍ പറഞ്ഞതും കൊച്ചു പെസ്താനോ വെറുതെയിരുന്നില്ല. തൊട്ടടുത്തുണ്ടായിരുന്ന കുഞ്ഞു ഫ്ലവര്‍ ഗേളിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. ഇതു കണ്ടതോടെ കൂടെയുണ്ടായിരുന്നവരെല്ലാം ചിരിതുടങ്ങി. കൊച്ചു പെസ്താനോയുടെ ഈ വിഡിയോ അതിവേഗം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2y1Urco
via IFTTT
No comments:
Post a Comment