ഇ വാർത്ത | evartha
അമ്മയുടെ നിര്‍ണായക ഭാരവാഹി യോഗം ഇന്ന്;യോജിപ്പില്ലെങ്കില്‍ രാജി; തീരുമാനവുമായി മോഹന്‍ലാല്‍
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭാരവാഹികളുടെ യോഗം ഇന്ന് കൊച്ചിയിൽ നടക്കും. ഡെബ്ള്യൂ.സി.സിയുമായുള്ള നിലപാടിനെ ചൊല്ലി സിദ്ദിഖും ജഗദീഷും തമ്മിൽ കടുത്ത വാക്പോര് നടന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. അമ്മ-ഡെബ്ള്യൂ.സി.സി തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് സംഘടനയുടെ ഭാരവാഹികൾ കൊച്ചിയിൽ യോഗം ചേരുന്നത്. അടിയന്തരസാഹചര്യത്തിൽ വിളിച്ചു ചേർത്തതിനാൽ മുഴുവൻ എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിന് എത്തിയേക്കില്ല.
എല്ലാ അംഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് മോഹന്‍ലാല്‍.
സിദ്ധിഖിന്റെയും ജഗദീഷിന്റേയും പത്ര സമ്മേളനത്തെ തുടര്‍ന്നുള്ള ഭിന്നത നീക്കാനാണ് പ്രസിഡന്റിന്റെ ശ്രമം.
കോഴിക്കോട് ഷൂട്ടിംഗിലായതിനാൽ നടൻ സിദ്ദിഖ് യോഗത്തിന് എത്തുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.എന്നാൽ യോഗത്തിൽ പങ്കെടുക്കാൻ പരമാവധി ശ്രമിക്കണമെന്നാണ് അമ്മ നിർദ്ദേശിച്ചിരിക്കുന്നത്.
യോഗത്തിന് എത്തുമെന്നും നിലപാട് വ്യക്തമാക്കുമെന്നും ജഗദീഷ് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഡെബ്ള്യൂ.സി.സി ഉന്നയിച്ച ആരോപണങ്ങളും യോഗം ചർച്ച ചെയ്യും.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2CrmZyP
via IFTTT
No comments:
Post a Comment