കേന്ദ്രത്തിന്റേത് മുട്ടാപ്പോക്ക് സമീപനം; പ്രധാനമന്ത്രി പറയുന്നതൊന്നും നടപ്പിലാക്കാത്ത സ്ഥിതി: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

കേന്ദ്രത്തിന്റേത് മുട്ടാപ്പോക്ക് സമീപനം; പ്രധാനമന്ത്രി പറയുന്നതൊന്നും നടപ്പിലാക്കാത്ത സ്ഥിതി: മുഖ്യമന്ത്രി

തിരുവനന്തപുരം > കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് മാത്രം വിവേചനപരമായ സമീപനമാണ് കാട്ടുന്നതതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് സറഹായം അഭ്യര്‍ഥിച്ച് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ മന്ത്രിമാര്‍ക്ക് അനുമതി നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ മുട്ടാപ്പോക്ക് സമീപനമാണ് സ്വീകരിക്കുന്നത്.

യുഎഇ സര്‍ക്കാര്‍ 700 കോടി വാഗ്ദാനം ചെയ്തിരുന്ന വിവരം പരസ്യമായ കാര്യമാണ്. കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ മൂലം നഷ്ടപ്പെട്ട ഈ തുകയിലും അധികം സമാഹരിക്കാന്‍ യുഎഇ സന്ദര്‍ശനത്തിലൂടെ കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

ഇപ്പോള്‍ പ്രധാനമന്ത്രിയായിരിക്കുന്ന നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് ആ നാട്ടില്‍ ഏറ്റവും വലിയ ദുരന്തമുണ്ടായത്. അന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഗുജറാത്തി സമൂഹത്തിന്റെ സഹായം സംസ്ഥാന സര്‍ക്കാര്‍ കൈപ്പറ്റിയിരുന്നു.  മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മന്ത്രിമാരുടെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം അനുമതി ഉറപ്പു നല്‍കിയിരുന്നെങ്കിലും പിന്നീട് കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റി. പ്രധാനമന്ത്രി പറയുന്ന കാര്യങ്ങള്‍ നടപ്പിലാകാത്ത സ്ഥിതിയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ഭരണകക്ഷിയെന്നു പറഞ്ഞു നടക്കുന്ന കേരളത്തിലെ ബിജെപി നേതാക്കള്‍ ഇത്തരം സഹായങ്ങളൊന്നും കേന്ദ്രം നല്‍കേണ്ട എന്ന നിലപാടിലാണ്. ഇവര്‍ ഇത്തരം നിലപാടെടുക്കുന്നതില്‍ ആശ്ചര്യമൊന്നുമില്ല. കേരളം ഇങ്ങനെ വളര്‍ന്നു വന്നതില്‍ യാതൊരു പങ്കുമില്ലാത്തവരാണ് ഇവര്‍. മുഖ്യമന്ത്രി പറഞ്ഞു. നാടിനെ തകര്‍ക്കുന്ന സമീപനമാണ് ബിജെപിയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.




 



from Kerala || Deshabhimani ​Online ​News https://ift.tt/2R4UI5i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages